---
title: "ബി ഇ എം എൽ പി സ്കൂളിൽ പുതിയ കെട്ടിടം പഠനാവശ്യങ്ങൾക്കായി തുറന്ന് കൊടുത്തു"
english_title: "The new building at BEMLP School was opened for study purposes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17169/The-new-building-at-BEMLP-School-was-opened-for-study-purposes"
published_at: "2021-12-21T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c19297381b4_Screenshot_20211221_135807.jpg"
keywords: []
---

# ബി ഇ എം എൽ പി സ്കൂളിൽ പുതിയ കെട്ടിടം പഠനാവശ്യങ്ങൾക്കായി തുറന്ന് കൊടുത്തു

> **Lead Summary:**  പയ്യന്നൂരിൻ്റെ വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ 123 വർഷത്തെ മികച്ച സേവനം സമർപ്പിച്ചു കൊണ്ട് നിലകൊള്ളുന്ന പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം പഠനാവശ്യങ്ങൾക്കു വേണ്ടി തുറന്നു പ്രവർത്തനമാരംഭിച്ചു .ടി ഐ മധുസൂദനൻ എം എൽ എ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

 പയ്യന്നൂരിൻ്റെ വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ 123 വർഷത്തെ മികച്ച സേവനം സമർപ്പിച്ചു കൊണ്ട് നിലകൊള്ളുന്ന പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം പഠനാവശ്യങ്ങൾക്കു വേണ്ടി തുറന്നു പ്രവർത്തനമാരംഭിച്ചു .ടി ഐ മധുസൂദനൻ എം എൽ എ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പുതുതായി പ്രവർത്തനമാരംഭിച്ച കെട്ടിടത്തോടനുബന്ധിച്ച് നിർമ്മിച്ച അച്ചം വീട്ടിൽ എഴുത്തച്ഛൻ സ്മാരക ഓഡിറ്റോറിയത്തിൻ്റെ സമർപ്പണ കർമ്മം അച്ചം വീട്ടിൽ എഴുത്തച്ഛൻ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ കെ കെ ശ്രീധരൻ നിർവ്വഹിച്ചു .നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി സമീറ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു .സി എസ് ഐ മലബാർ ഡയോസിസ് ബിഷപ്പ് ,റൈറ്റ് റവ : ഡോ : റോയ്‌സ് മനോജ് വിക്ടർ അനുഗ്രഹഭാഷണം നടത്തി.

ബി ഇ എം എൽ പി സ്കൂൾ ഹെഡ് മിസ്ട്രസ് ജാക്വിലിൻ ബിന്ന സ്റ്റാൻലി റിപ്പോർട്ട് അവതരണം നടത്തി .നഗരസഭ പൊതുമരാമത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ടി വിശ്വനാഥൻ, വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ ,മുൻ നഗരസഭ ചെയർമാൻ അഡ്വ ശശി വട്ടക്കൊവ്വൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ വിനോദ് ,ബിൽഡിങ് കമ്മിറ്റി ചെയർമാൻ ടി കെ നാരായണൻ മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് സി വി ദിലീപ് തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17169/The-new-building-at-BEMLP-School-was-opened-for-study-purposes)