---
title: "ഇന്ത്യൻ മഹാസമുദ്രത്തില്‍ കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം"
english_title: "Ship "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171699/ship"
published_at: "2023-12-23T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586e498207a2_n56802171817033390632064339f14bffa0d3d8b947106c64f4c2b030728f8d6dcd08c3a485b1d7bf3f637d.jpg"
keywords: []
---

# ഇന്ത്യൻ മഹാസമുദ്രത്തില്‍ കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം

> **Lead Summary:** **ന്യൂഡല്‍ഹി:** ഇന്ത്യൻ മഹാസമുദ്രത്തില്‍ കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം. വ്യാപാരക്കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയാണ് ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ആക്രമണമുണ്ടായത്.

## Article Content

**ന്യൂഡല്‍ഹി:** ഇന്ത്യൻ മഹാസമുദ്രത്തില്‍ കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം. വ്യാപാരക്കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയാണ് ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ആക്രമണമുണ്ടായത്.

സൗദി അറേബ്യയില്‍നിന്ന് ക്രൂഡ് ഓയിലുമായി എത്തിയ ലൈബീരിയയുടെ പതാകയുള്ള ഇസ്രയേല്‍ അംഗീകാരമുള്ള ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. സൗദി അറേബ്യയില്‍നിന്ന് ക്രൂഡ് ഓയിലുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു കപ്പല്‍. കപ്പലിന് തീപിടിച്ചെങ്കിലും ആളപായമില്ല. 20 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ തീപടര്‍ന്നു. പിന്നീട് തീയണച്ചു. 

ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും കപ്പലുകള്‍ ആക്രമണം നടന്ന കപ്പലിലേക്ക് എത്തിയിട്ടുണ്ട്. വിക്രമിന് സഹായം നല്‍കാൻ സമീപത്തുള്ള എല്ലാ കപ്പലുകള്‍ക്കും കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171699/ship)