---
title: "മലയാംപടി വയോജന വിശ്രമകേന്ദ്രം ഉത്ഘാടനം ചെയ്തു"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171704/kanichar"
published_at: "2023-12-23T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586e964cb3fa_IMG-20231223-WA0001.jpg"
keywords: []
---

# മലയാംപടി വയോജന വിശ്രമകേന്ദ്രം ഉത്ഘാടനം ചെയ്തു

> **Lead Summary:** **കണിച്ചാർ: **കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മലയാംപടിയിൽ മറ്റൊരു വികസന പ്രവർത്തനം കൂടി സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുകയാണ്. മലയാംപടിയിലെ വയോജന വിശ്രമകേന്ദ്രം ഒരു പൊതു ഇടമായി മാറി. നൂറ് കസേര, ടി.വി, സ്പോർട്സ് ഉപകരണങ്ങൾ, ദിന പത്രങ്ങൾ, ഇൻഡക്ഷൻ കുക്കർ, ഫസ്റ്റ് എയ്ഡ്കിറ്റ്, ലൈബ്രറി, ഓഫീസ് റൂം, ടോയ്ലറ്റ്, സ്റ്റോർ റൂം എല്ലാ സൗകര്യങ്ങളോടും കൂടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി നിർമ്മിച്ച വയോജന വിശ്രമകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരൻ ഉത്ഘാടനം ചെയ്തു.

## Article Content

**കണിച്ചാർ: **കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മലയാംപടിയിൽ മറ്റൊരു വികസന പ്രവർത്തനം കൂടി സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുകയാണ്. മലയാംപടിയിലെ വയോജന വിശ്രമകേന്ദ്രം ഒരു പൊതു ഇടമായി മാറി. നൂറ് കസേര, ടി.വി, സ്പോർട്സ് ഉപകരണങ്ങൾ, ദിന പത്രങ്ങൾ, ഇൻഡക്ഷൻ കുക്കർ, ഫസ്റ്റ് എയ്ഡ്കിറ്റ്, ലൈബ്രറി, ഓഫീസ് റൂം, ടോയ്ലറ്റ്, സ്റ്റോർ റൂം എല്ലാ സൗകര്യങ്ങളോടും കൂടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി നിർമ്മിച്ച വയോജന വിശ്രമകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരൻ ഉത്ഘാടനം ചെയ്തു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വയോജന വിശ്രമകേന്ദ്രത്തിലെ കാര്യങ്ങൾക്കായി പ്രതിമാസ ഹോണറേറിയത്തിൽ ഒരു കെയർടേക്കറേയും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം കണ്ണൂർ രൂപതാ ബിഷപ്പിന് നൽകിയ അപേക്ഷയെ തുടർന്നാണ് വയോജന വിശ്രമകേന്ദ്രത്തിന് സൗജന്യമായി 5 സെൻ്റ് സ്ഥലം കണ്ണൂർ രൂപത ബിഷപ്പ് അലക്സ് വടക്കുംതലയുടെ നിർദ്ധേശാനുസരണം മലയാംപടി ഫാത്തിമ മാതാ പള്ളി കമ്മിറ്റിയാണ് നൽകിയത്.

ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ സ്വാഗതം പറഞ്ഞു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ പി. ലിൻഷ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ. ഷെർലി ടി.കെ പദ്ധതി വിശദീകരണം നടത്തി. മലയാംപടി ഫാത്തിമ മാത ചർച്ച് വികാരി ഫാ. ജൂസ്സ മരിയ ദാസ് വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശൻ ടെലിവിഷൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി തോമസ് കോൺട്രാക്ടർമാരെ ആദരിച്ചു. ഫർണ്ണിച്ചറും, സ്പോർസ് ഉപകരണങ്ങളും, ഇൻഡക്ഷൻ കുക്കറും, ഗ്ലൂക്കോമീറ്ററുംവാർഡ് മെമ്പർ ജിമ്മി അബ്രാഹം വിതരണം ചെയ്തു. സി.സി. സന്തോഷ്, തോമസ് ആപ്ലിയിൽ, ബേബി ആനിത്തോട്ടം, ശ്രീഷ ബിജു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171704/kanichar)