---
title: "ക്രിസ്മസ്; സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചു"
english_title: "Train "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171707/train"
published_at: "2023-12-23T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586eb1ae9ea8_n568028630170334076163801b36bbb62c3a5c886b882d8caf9eb656761e949cd39652162d123ba3a7a8ddc.jpg"
keywords: []
---

# ക്രിസ്മസ്; സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചു

> **Lead Summary:** **തിരുവനന്തപുരം:** ക്രിസ്മസ് പ്രമാണിച്ച്‌ സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ സ്പെഷ്യല്‍ വന്ദേ ഭാരത് സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം. 

## Article Content

**തിരുവനന്തപുരം:** ക്രിസ്മസ് പ്രമാണിച്ച്‌ സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ സ്പെഷ്യല്‍ വന്ദേ ഭാരത് സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം. 

പുലര്‍ച്ചെ 4.30 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും സ്പെഷ്യല്‍ വന്ദേഭാരതിന് സ്റ്റോപ്പുകള്‍ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171707/train)