---
title: "സുഖമില്ലാത്ത സുധാകരനെ കൊണ്ടുവന്ന് കല്ലേറും അടിപിടിയും ഉണ്ടാക്കണമായിരുന്നോ; ഇ.പി. ജയരാജൻ"
english_title: "Ep jayarajan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171715/ep-jayarajan"
published_at: "2023-12-23T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586f012605ba_n5680291661703341754720751fd346f161e72eb34d20376df7de38a948506362b079b77d84b15d55a210cb.jpg"
keywords: []
---

# സുഖമില്ലാത്ത സുധാകരനെ കൊണ്ടുവന്ന് കല്ലേറും അടിപിടിയും ഉണ്ടാക്കണമായിരുന്നോ; ഇ.പി. ജയരാജൻ

> **Lead Summary:** **തിരുവനന്തപുരം : **ഡി.ജി.പി ഓഫീസിലേക്ക് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച്‌ എല്‍..ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. കോണ്‍ഗ്രസ് നേതാക്കള്‍ അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്നും മുളകുപൊടി എറിഞ്ഞപ്പോള്‍ സമാധാനം സ്ഥാപിക്കാനാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതെന്നും ജയരാജൻ പറഞ്ഞു. സുഖമില്ലാത്ത സുധാകരനെ വിളിച്ചുകൊണ്ടുവന്ന് കല്ലേറും അടിപിടിയുമുണ്ടാക്കേണ്ട് കാര്യമുണ്ടായിരുന്നോ എന്നും ഇ.പി. ജയരാജൻ ചോദിച്ചു.

## Article Content

**തിരുവനന്തപുരം : **ഡി.ജി.പി ഓഫീസിലേക്ക് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച്‌ എല്‍..ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. കോണ്‍ഗ്രസ് നേതാക്കള്‍ അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്നും മുളകുപൊടി എറിഞ്ഞപ്പോള്‍ സമാധാനം സ്ഥാപിക്കാനാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതെന്നും ജയരാജൻ പറഞ്ഞു. സുഖമില്ലാത്ത സുധാകരനെ വിളിച്ചുകൊണ്ടുവന്ന് കല്ലേറും അടിപിടിയുമുണ്ടാക്കേണ്ട് കാര്യമുണ്ടായിരുന്നോ എന്നും ഇ.പി. ജയരാജൻ ചോദിച്ചു.

നേതാക്കള്‍ പ്രസംഗിക്കുമ്ബോള്‍ തന്നെ പൊലീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് പരമാവധി സംയമനം പാലിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായാല്‍ അഴിഞ്ഞാടാൻ അനുവദിക്കണോയെന്നും ഇ.പി ചോദിച്ചു. പൊലീസിന് നേരെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കേണ്ടി വരും. പറങ്കിപ്പൊടി വ്യാപകമായി മുട്ടയില്‍ നിറച്ചുകൊണ്ടുവന്നു. സമാധാനം സ്ഥാപിക്കാൻ പൊലീസിന് കണ്ണീര്‍ വാതകം ഉപയോഗിക്കേണ്ടി വന്നു. ഉതേതുടര്‍ന്ന് ചിലര്‍ക്ക് തലകറക്കവും എരിച്ചിലുമുണ്ടാകും.

ആ സുധാകരന് സുഖമില്ല. അദ്ദേഹം ചികിത്സയ്ക്ക് പോകുകയാണ്. അങ്ങനെയുള്ളൊരാളെ പിടിച്ചുകൊണ്ടുവന്ന് കല്ലേറും അടിപിടിയും ഉണ്ടാക്കണോ, എന്തെങ്കിലും നടത്താനുള്ള നടപടിയുമായി വി.ഡി. സതീശൻ പുറപ്പെട്ടിരിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171715/ep-jayarajan)