---
title: "കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഉദ്ഘാടനം ഡിസംബർ 26 ന് "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171735/kelakam"
published_at: "2023-12-23T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65870351168d4_IMG-20231223-WA0045.jpg"
keywords: []
---

# കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഉദ്ഘാടനം ഡിസംബർ 26 ന് 

> **Lead Summary:** **കേളകം**: കേളകം പഞ്ചായത്തിൽ ജന പങ്കാളിത്തത്തോടെ ടൂറിസം വികസനം നടപ്പാക്കുന്നതിനും, അതുവഴി നമ്മുടെ നാട്ടിലെ കർഷകർ, ഗാർഹിക സംരംഭകർ, ടാക്സിക്കാർ, വ്യാപാരികൾ, കലാ കായിക സാഹിത്യ സാംസ്ക്കാരിക രംഗത്തുള്ളവർ, പരമ്പരാഗത - ആയുർവേദ ആരോഗ്യ സംരക്ഷണ മേഖലയിൽ ഉള്ളവർ തുടങ്ങി നാനാ തുറകളിൽപെട്ട നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെയും, ജെ3 ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനവും അതിനോടനുബന്ധിച്ചുള്ള കലാസന്ധ്യയും സ്‌നേഹവിരുന്നും 2023 ഡിസംബർ 26 ന് വൈകിട്ട് 5 മണിക്ക് കേളകം പെരുന്താനം റോഡിലുള്ള ജെ3 ഓഡിറ്റോറിയത്തിൽ വെച്ചുനടക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, കേളകം ഇക്കോ ടൂറിസം സൊസൈറ്റി പ്രസിഡണ്ട് ജോസഫ് വള്ളോക്കരി, സെക്രട്ടറി പി.എം.രമണൻ എന്നിവർ കേളകത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കേളകം**: കേളകം പഞ്ചായത്തിൽ ജന പങ്കാളിത്തത്തോടെ ടൂറിസം വികസനം നടപ്പാക്കുന്നതിനും, അതുവഴി നമ്മുടെ നാട്ടിലെ കർഷകർ, ഗാർഹിക സംരംഭകർ, ടാക്സിക്കാർ, വ്യാപാരികൾ, കലാ കായിക സാഹിത്യ സാംസ്ക്കാരിക രംഗത്തുള്ളവർ, പരമ്പരാഗത - ആയുർവേദ ആരോഗ്യ സംരക്ഷണ മേഖലയിൽ ഉള്ളവർ തുടങ്ങി നാനാ തുറകളിൽപെട്ട നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെയും, ജെ3 ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനവും അതിനോടനുബന്ധിച്ചുള്ള കലാസന്ധ്യയും സ്‌നേഹവിരുന്നും 2023 ഡിസംബർ 26 ന് വൈകിട്ട് 5 മണിക്ക് കേളകം പെരുന്താനം റോഡിലുള്ള ജെ3 ഓഡിറ്റോറിയത്തിൽ വെച്ചുനടക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, കേളകം ഇക്കോ ടൂറിസം സൊസൈറ്റി പ്രസിഡണ്ട് ജോസഫ് വള്ളോക്കരി, സെക്രട്ടറി പി.എം.രമണൻ എന്നിവർ കേളകത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

ജെ 3 ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ബഹു: പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും. കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  പി പി ദിവ്യ നിർവഹിക്കും. സൊസൈറ്റിയുടെയും, ടൂറിസം വെബ്സൈറ്റിന്റെയും, മൊബൈൽ ആപ്പിന്റെയും സോഫ്റ്റ് ലോഞ്ചിങ്ങും, ഫോട്ടോ-വീഡിയോ ഗ്രാഫ് മത്സരത്തിൽ വിജയികളായവർക്കുള്ള മൊമെന്റോ വിതരണവും പ്രസ്തുത ചടങ്ങിൽ വെച്ചുനടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171735/kelakam)