---
title: "കാർ ഇടിച്ച് സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം"
english_title: "Accident dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171738/accident-dead"
published_at: "2023-12-23T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587080f828d2_PicsArt_12-23-09.43.27.jpg"
keywords: []
---

# കാർ ഇടിച്ച് സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം

> **Lead Summary:** **ഇരിട്ടി:** എടൂർ മലയോര ഹൈവേ റോഡിൽ കാരാപറമ്പ് ആവിലാസദന് സമീപം പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികനു ദാരുണാന്ത്യം. ചേനക്കുഴിയിൽ റോയി (സ്‌കറിയ - 54)യാണ് മരിച്ചത്. ഇന്ന് വൈകിട്ടാണു അപകടം. സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച കാറ് സമീപത്തെ വൈദ്യുതി തൂണിലും ഇടിച്ചു. കാറിനിടയിൽ പെട്ട റോയിക്ക് ഗുരുതര പരുക്കേറ്റു.

## Article Content

**ഇരിട്ടി:** എടൂർ മലയോര ഹൈവേ റോഡിൽ കാരാപറമ്പ് ആവിലാസദന് സമീപം പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികനു ദാരുണാന്ത്യം. ചേനക്കുഴിയിൽ റോയി (സ്‌കറിയ - 54)യാണ് മരിച്ചത്. ഇന്ന് വൈകിട്ടാണു അപകടം. സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച കാറ് സമീപത്തെ വൈദ്യുതി തൂണിലും ഇടിച്ചു. കാറിനിടയിൽ പെട്ട റോയിക്ക് ഗുരുതര പരുക്കേറ്റു.

ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടൂരിലെ പരേതരായ മാത്യു - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എൽസമ്മ. മക്കൾ: മനു (ഇസ്രായേൽ), മായ (യുകെ). മരുമകൻ: ലിബിൻ (യുകെ). സഹോദരങ്ങൾ: സി.എം. മാത്യു, മോളി, സാലി. സംസ്‌കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171738/accident-dead)