---
title: "ചരിത്രം തീർത്ത് കെസിവൈഎം തലശ്ശേരി അതിരൂപത മെഗാക്രിസ്‌തുമസ്സ് സന്ദേശ റാലി"
english_title: "Kcym thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171742/kcym-thalassery"
published_at: "2023-12-23T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65870a891644e_IMG-20231223-WA0004.jpg"
keywords: []
---

# ചരിത്രം തീർത്ത് കെസിവൈഎം തലശ്ശേരി അതിരൂപത മെഗാക്രിസ്‌തുമസ്സ് സന്ദേശ റാലി

> **Lead Summary:** > **ഇരിട്ടി:** ചരിത്രം കുറിച്ച് "ബോൺനത്താലെ 2023". കെസിവൈഎം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്തു‌മസ്സ് സന്ദേശ റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ. തലശ്ശേരി വികാരി ജനറൽ സെബാസ്റ്റിയൻ പാലക്കുഴി ഫ്ലാഗ് ഓഫ് ചെയ്തു. ഇരിട്ടി പഴയ പാലത്തിൽ നിന്നും വൈകുന്നേരേം അഞ്ചുമണിക്ക് ആരംഭിച്ച റാലി ഇരിട്ടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ അവസാനിച്ചു.

## Article Content

> **ഇരിട്ടി:** ചരിത്രം കുറിച്ച് "ബോൺനത്താലെ 2023". കെസിവൈഎം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്തു‌മസ്സ് സന്ദേശ റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ. തലശ്ശേരി വികാരി ജനറൽ സെബാസ്റ്റിയൻ പാലക്കുഴി ഫ്ലാഗ് ഓഫ് ചെയ്തു. ഇരിട്ടി പഴയ പാലത്തിൽ നിന്നും വൈകുന്നേരേം അഞ്ചുമണിക്ക് ആരംഭിച്ച റാലി ഇരിട്ടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ അവസാനിച്ചു.

ഇരിട്ടി പട്ടണത്തിലെ ക്രിസ്‌തുമസ്സ് സന്ദേശ റാലിയിൽ ഇരിട്ടിയിലെ വിവിധ പ്രദേശത്തുനിന്നുമായി ക്രിസ്‌തുമസ്സ് പാപ്പാ വേഷധാരികളായ മൂവായിരത്തോളം ക്രിസ്‌തുമസ്സ് പാപ്പമ്മാർ അണിനിരന്നു. ക്രിസ്തുമസ്സിന്റെ സ്‌നേഹ സന്ദേശം വിളിച്ചോതുന്ന ക്രിസ്‌തുമസ്സ് പ്ലോട്ടുളും, ബാന്റ് മേളങ്ങളും, മനോഹരമായ ബലൂണുകളും അലങ്കാരങ്ങളും നിറഞ്ഞ ഇരിട്ടി പട്ടണം മുഴുവൻ ക്രിസ്തുമസ്സ് ആഘോഷത്തിന്റെ വർണ്ണാഭയിൽ മുങ്ങി. തുടർന്ന് നടന്ന ക്രിസ്‌തുമസ്സ് സന്ദേശവും, കരോൾ ഗാനങ്ങളും ആഘോഷ രാവിന് കൂടുതൽ പൊലിമ നൽകി. 

അതിരൂപത പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻപുരയിൽ അധ്യക്ഷനായ ചടങ്ങിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ക്രിസ്‌തുമസസ്സ് സന്ദേശം നൽകി. എംഎൽഎമാരായ അഡ്വ. സണ്ണി ജോസഫ്, അഡ്വ. സജീവ് ജോസഫ്, തലശ്ശേരി അതിരൂപത വികാരി ജനറാൾ സെബാസ്റ്റ്യൻ പാലാക്കുഴി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയി കുര്യൻ, മുൻസിപ്പൽ ചെയർപേഴ്‌സൻ കെ. ശ്രീലത, അതിരൂപത ഡയറെക്‌ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, അതിരൂപത ജനറൽ സെക്രട്ടറി അഖിൽ അയുലൂക്കുന്നേൽ, വൈസ് പ്രസിഡൻ്റ് അനു മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171742/kcym-thalassery)