---
title: "വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം: പശുക്കിടാവിനെ കൊന്നു "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171800/wayanad"
published_at: "2023-12-24T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587b6588c682_Screenshot_20231224-101025_WhatsApp.jpg"
keywords: []
---

# വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം: പശുക്കിടാവിനെ കൊന്നു 

> **Lead Summary:** **വയനാട്** : വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. വാകേരി സിസി സ്വദേശി ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ വീടിന് പരിസരത്തെത്തിയ കടുവ പശുവിനെ ആക്രമിച്ച് കൊന്നു. ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് പശു തൊഴുത്തിന് പുറത്ത് നില്‍ക്കുന്നത് സുരേന്ദ്രന്‍ കണ്ടത്.

## Article Content

**വയനാട്** : വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. വാകേരി സിസി സ്വദേശി ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ വീടിന് പരിസരത്തെത്തിയ കടുവ പശുവിനെ ആക്രമിച്ച് കൊന്നു. ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് പശു തൊഴുത്തിന് പുറത്ത് നില്‍ക്കുന്നത് സുരേന്ദ്രന്‍ കണ്ടത്.

പശുക്കിടാവിനെ തിരഞ്ഞപ്പോള്‍ തൊഴുത്തിനകത്ത് പാതി തിന്ന നിലയിലുള്ള ശരീരം കണ്ടെത്തുകയായിരുന്നു.   പശുക്കിടാവിനെ കടുവ ആക്രമിച്ചെന്നാണ് നിഗമനം. സമീപത്ത് കടുവയുടെ കാല്‍പ്പാടുകളുമുണ്ട്. എട്ട് മാസം പ്രായമായ പശുക്കിടാവാണ് ചത്തത്. വാകേരിയിലും സമീപപ്രദേശമായ മൂടക്കൊല്ലിയിലും നേരത്തെയും കടുവ ഇറങ്ങിയിരുന്നു. വാകേരിയില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ നരഭോജി കടുവയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍  മാറിയാണ് പശുക്കിടാവിനെ കൊന്ന സ്ഥലം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171800/wayanad)