---
title: "ഇരിട്ടി സൈത്തൂന വുമൺസ് കോളേജ് രണ്ടാം സനദ് ദാന സമ്മേളനം സമാപിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171804/iritty"
published_at: "2023-12-24T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587b93e275f9_IMG-20231224-WA0012.jpg"
keywords: []
---

# ഇരിട്ടി സൈത്തൂന വുമൺസ് കോളേജ് രണ്ടാം സനദ് ദാന സമ്മേളനം സമാപിച്ചു

> **Lead Summary:**  **ഇരിട്ടി** :ഹാജി റോഡിൽ ഗ്ലോബൽ വില്ലേജിൽ പ്രവർത്തിച്ച് വരുന്ന മത ഭൗതിക സമന്വയ വനിതാ വിദ്യാഭ്യാസ സ്ഥാപനമായ സൈത്തുന വുമൺസ് കോളേജ് ഏഴാം വാർഷികാഘോഷവും രണ്ടാം സനദ് ദാന സമ്മേളനവും അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. സൈതൂന ട്രസ്റ്റ് ഡയരക്ടർ തണലോട്ട് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി** :ഹാജി റോഡിൽ ഗ്ലോബൽ വില്ലേജിൽ പ്രവർത്തിച്ച് വരുന്ന മത ഭൗതിക സമന്വയ വനിതാ വിദ്യാഭ്യാസ സ്ഥാപനമായ സൈത്തുന വുമൺസ് കോളേജ് ഏഴാം വാർഷികാഘോഷവും രണ്ടാം സനദ് ദാന സമ്മേളനവും അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. സൈതൂന ട്രസ്റ്റ് ഡയരക്ടർ തണലോട്ട് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.

സമസ്തയുടെ ഫാദില - ഫദീലയുടെ ഹിയ കലോത്സവത്തിൽ ഫസ്റ്റ് റണ്ണർഅപ്പായ സൈത്തുന കോളേജ് വിദ്യാർത്ഥിനികൾക്കുള്ള ഉപഹാരം അഡ്വ. സണ്ണി ജോസഫ് എം എൽ എ വിതരണം ചെയ്തു. സൈതൂന കോളേജ് മാനേജിംഗ് ഡയരക്ടർ ഖുബൈബ് ഹുദവി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഉമർ മുഖ്താർ ഹുദവി, സൈത്തൂന കോളേജ് ഡയരക്ടർമാരായ അക്ബർ മുനീർ വാഫി , കെ ഷൗക്കത്ത് അലി മൗലവി സംസാരിച്ചു.

മൂസമൗലവി പേരാവൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.   സനദ് ദാനത്തിന് സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകി. ഉമർ മുഖ്താർ ഹുദവി അധ്യക്ഷത വഹിച്ചു. മാഞ്ഞു ഹാജി പുന്നാട് കലോത്സവ വിജയികളെ അനുമോദിച്ചു. എൻ അബ്ദുന്നാസിർ ഹാജി സമ്മാന ദാനം നിർവ്വഹിച്ചു. എം.പി മുഹമ്മദ്, റിയാദ് പയഞ്ചേരി, സിദ്ദീഖ് ദാരിമി, അർസൽ ഹസനി, ഹുസൈൻ മുസ്ല്യാർ , ശറഫുദീൻ മൗലവി പുന്നാട്, മഹേന്ദ്രൻ സർ, റാഷിദ് ഗസ്സാലി,ഹൈദർ ഹാജി, കെ.അഷ്റഫ് മുഴക്കുന്ന് എന്നിവർ സംസാ രിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171804/iritty)