---
title: "സിഎംപി കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "A march and a dharna were organized at the Collectorate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17185/A-march-and-a-dharna-were-organized-at-the-Collectorate"
published_at: "2021-12-21T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1a7d4a0d17_Screenshot_20211221_152731.jpg"
keywords: []
---

# സിഎംപി കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** സിഎംപി കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. സി എം പി കണ്ണൂർ ജില്ലാ സെക്രട്ടറി സുനിൽ കുമാർ അധ്യക്ഷനായി. സി എം പി ജില്ലാ കൗൺസിൽ ഓഫീസ് കെട്ടിടം ആയ ഇ പി സ്മാരക മന്ദിരം കയ്യേറ്റം: ഐആർപിസി യെ ഉടൻ ഒഴിപ്പിക്കുക, ഭൂനികുതി സ്വീകരിക്കുക,റവന്യൂ -IRPC ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

## Article Content

സിഎംപി കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. സി എം പി കണ്ണൂർ ജില്ലാ സെക്രട്ടറി സുനിൽ കുമാർ അധ്യക്ഷനായി. സി എം പി ജില്ലാ കൗൺസിൽ ഓഫീസ് കെട്ടിടം ആയ ഇ പി സ്മാരക മന്ദിരം കയ്യേറ്റം: ഐആർപിസി യെ ഉടൻ ഒഴിപ്പിക്കുക, ഭൂനികുതി സ്വീകരിക്കുക,റവന്യൂ -IRPC ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

സി എം പി എന്ന് പറയുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിച്ചു കൊണ്ട് ഏകാധിപത്യ പ്രകടനം കാണിക്കുന്ന സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഇരകളായി ഓരോ ദിവസവും പുത്തൻ അനുഭവങ്ങളുമായി സിഎംപി കേരള രാഷ്ട്രീയത്തിനു മുന്നിൽ നിൽക്കുകയാണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ സുധാകരൻ പറഞ്ഞു. സി എ അജീർ, ഇല്ലിക്കൽ അഗസ്തി, എ കെ ബാലകൃഷ്ണൻ, സുധീഷ് കോടിയേരി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17185/A-march-and-a-dharna-were-organized-at-the-Collectorate)