---
title: "വയനാട് വാകേരിയിൽ വീണ്ടും കടുവ: പശുക്കിടാവിനെ കടിച്ചുകൊന്നു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171866/wayanad"
published_at: "2023-12-24T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587ef54cdc4d_Screenshot_2023-12-24-14-09-26-83_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വയനാട് വാകേരിയിൽ വീണ്ടും കടുവ: പശുക്കിടാവിനെ കടിച്ചുകൊന്നു

> **Lead Summary:** **വയനാട്**: വാകേരി സിസിയിൽ വീണ്ടും കടുവ. പശുക്കിടാവിനെ കടിച്ചുകൊന്നു. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ ആണ് കൊന്നത്. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിലാണ് കടുവ എത്തിയത്.

## Article Content

**വയനാട്**: വാകേരി സിസിയിൽ വീണ്ടും കടുവ. പശുക്കിടാവിനെ കടിച്ചുകൊന്നു. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ ആണ് കൊന്നത്. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിലാണ് കടുവ എത്തിയത്.

വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയെ കൂട് വെച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാകേരിയിലെ നരഭോജി കടുവ കൂട്ടിലായതിന് ശേഷം ഇത് രണ്ടാം പ്രാവശ്യമാണ് കടുവയെത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171866/wayanad)