---
title: "46.65 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ "
english_title: "46.65 gram drugs caught"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171874/4665-gram-drugs-caught"
published_at: "2023-12-24T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658800fc687a7_IMG-20231224-WA0002.jpg"
keywords: []
---

# 46.65 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

> **Lead Summary:** **സുൽത്താൻ ബത്തേരി** : ക്രിസ്തുമസ്- പുതുവർഷാഘോഷത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിർദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി അബ്ദുൽ ഷരീഫ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ അതിർത്തികളിലെ പോലീസ് പരിശോധന കർശനമാക്കി.

## Article Content

**സുൽത്താൻ ബത്തേരി** : ക്രിസ്തുമസ്- പുതുവർഷാഘോഷത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിർദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി അബ്ദുൽ ഷരീഫ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ അതിർത്തികളിലെ പോലീസ് പരിശോധന കർശനമാക്കി.

 മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിൽ 46.65 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ പിടികൂടി.

കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് എരഞ്ഞിക്കൽ, കളത്തിൽ വീട്ടില്‍ കെ. അഭി(28)യെ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ വി. ശശികുമാർ, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, അരുൺജിത്ത്, ശിവദാസൻ, സി.പി.ഓ മിഥിൻ തുടങ്ങിയവരും ലഹരിവിരുദ്ധ സേനയിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171874/4665-gram-drugs-caught)