---
title: "കണ്ണൂർ ഊർപ്പളളിയിൽ ഫിനിക്സ് ഡി ഫൈബ്രറിംഗ് യൂണിറ്റിൽ വൻ തീ പിടിത്തം"
english_title: "Kannur oorpalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171885/kannur-oorpalli"
published_at: "2023-12-24T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65880b9a13bbd_IMG-20231224-WA0004.jpg"
keywords: []
---

# കണ്ണൂർ ഊർപ്പളളിയിൽ ഫിനിക്സ് ഡി ഫൈബ്രറിംഗ് യൂണിറ്റിൽ വൻ തീ പിടിത്തം

> **Lead Summary:**  **കണ്ണൂർ**:യൂണിറ്റ് ഏതാണ്ട് പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച്ച ആണ് സംഭവം ഫിനിക്സ് ഡി ഫൈബ്രറിംഗ് ചകിരി സംസ്കരണ യൂനിറ്റിൽ ആണ് തീപ്പിടിത്തമുണ്ടായത്. എം രാധാകൃഷ്ണൻ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമാണ്.

## Article Content

 **കണ്ണൂർ**:യൂണിറ്റ് ഏതാണ്ട് പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച്ച ആണ് സംഭവം ഫിനിക്സ് ഡി ഫൈബ്രറിംഗ് ചകിരി സംസ്കരണ യൂനിറ്റിൽ ആണ് തീപ്പിടിത്തമുണ്ടായത്. എം രാധാകൃഷ്ണൻ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമാണ്.

യൂനിറ്റിലുളള മുഴുവൻ സ്റ്റോക്കും കത്തിയിട്ടുണ്ട്. മെഷീനും തീപ്പിടിച്ച് നശിച്ചിട്ടുണ്ട്. 60 ലക്ഷം രൂപയുടെ പ്രാഥമിക നാശ നഷ്ടം കണക്കാകുന്നു.  കൂത്തുപറമ്പ്, അഞ്ചരക്കണ്ടി, തലശ്ശേരി എന്നിവിടങ്ങളിൽ നിന്നുള ഫയർഫോഴ്സ് എത്തി തീയണച്ച് കൊണ്ടിരിക്കുകയാണ്.

അപകടാവസ്ഥ ഒഴിവായിട്ടുണ്ടെങ്കിലും ചകിരി ആയതിനാൽ പൂർണമായും തീ കെടുത്താൻ വൈകീട്ട് ആവുമെന്ന് ഫയർ ഫോയ്സ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171885/kannur-oorpalli)