---
title: "പ്രവാസികൾക്ക് ആശ്വാസം; പുതുവർഷത്തിൽ  കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളെടുക്കാം"
english_title: "Discount for tickets"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171903/discount-for-tickets"
published_at: "2023-12-24T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65881cb5d3f02_flights.jpg"
keywords: []
---

# പ്രവാസികൾക്ക് ആശ്വാസം; പുതുവർഷത്തിൽ  കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളെടുക്കാം

> **Lead Summary:** **കോ​ഴി​ക്കോ​ട്:** വിശേഷാവസരമായാലും വിദേശത്തുള്ള മലയാളികളെ ചതിക്കുന്ന പ്രധാനകാര്യമാണ് വിമാന ടിക്കറ്റ് നിരക്ക്. ഇപ്പോൽ ക്രിസതുമസ് പുതുവത്സര സീസണിലും സ്ഥിതി മറിച്ചല്ല.

## Article Content

**കോ​ഴി​ക്കോ​ട്:** വിശേഷാവസരമായാലും വിദേശത്തുള്ള മലയാളികളെ ചതിക്കുന്ന പ്രധാനകാര്യമാണ് വിമാന ടിക്കറ്റ് നിരക്ക്. ഇപ്പോൽ ക്രിസതുമസ് പുതുവത്സര സീസണിലും സ്ഥിതി മറിച്ചല്ല.

വൻ കൊള്ളതന്നെയാണ് വിമാന കമ്പനികൾ നടത്തുന്നത്. എന്നാൽ അതിനിടയിൽ പ്രവാസികൾ ആശ്വാസം നൽകുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് എയർ ഇന്ത്യ എക്പ്രസ്.

ഈപു​തു​വ​ർ​ഷ​ത്തി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ഒരു​ങ്ങു​ന്ന​വർക്ക് ഇനി കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​പ്പോ​ൾ ടി​ക്ക​റ്റ് എ​ടു​ക്കാം. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തി​ലും ജ​നു​വ​രി​യി​ലും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്തി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ൽ കു​റ​വു​ണ്ട്. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നാ​യി മി​ക്ക​വ​രും നേ​ര​ത്തെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തും കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യാ​ത്ത​തും ആ​ണു നി​ര​ക്കു കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

സൈ​റ്റി​ൽ കാ​ണി​ച്ച​തു​പ്ര​കാ​രം ഈ ​മാ​സം 23ന് 60 ​ദീ​നാ​ർ ആ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള നി​ര​ക്ക്. 24ന് 40 ​ദീ​നാ​റാ​യി കു​റ​യും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 39 ദീ​നാ​റി​ന് നാ​ട്ടി​ൽ പോ​കാം.

ജ​നു​വ​രി​യി​ൽ ആ​ദ്യ ആ​ഴ്ച 42 ദീ​നാ​റും തു​ട​ർ​ന്ന് 36 ദീ​നാ​റു​മാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള കൂ​ടി​യ നി​ര​ക്ക്. ക​ണ്ണൂ​രി​ലേ​ക്ക് ഈ ​മാ​സം വ​രു​ന്ന തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 39 ദീ​നാ​റി​ന് യാ​ത്ര​ചെ​യ്യാം. ജ​നു​വ​രി​യി​ൽ 42 ദീ​നാ​റാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

കോ​ഴി​ക്കോ​ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് ഈ ​മാ​സം 45 ദീ​നാ​റാ​ണ് നി​ര​ക്ക് ഡി​സം​ബ​ർ 31ന് ​അ​ൽ​പം കൂ​ടും. ജ​നു​വ​രി ഒ​ന്നി​ന് 55 ദീ​നാ​റാ​ണ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 50 ദീ​നാ​റി​ന് താ​ഴെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ക​ണ്ണൂ​രി​ൽ​നി​ന്ന് ഈ ​മാ​സം കു​വൈ​ത്തി​ലേ​ക്ക് 49 ദീ​നാ​റും ജ​നു​വ​രി​യി​ൽ 51 ദീ​നാ​റു​മാ​ണ് നി​ല​വി​ൽ കാ​ണി​ക്കു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക്.

കോ​ഴി​ക്കോ​ട് ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ​യും ക​ണ്ണൂ​രി​ലേ​ക്ക് തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലു​മാ​യാ​ണ് കു​വൈ​ത്തി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്  സ​ർ​വീ​സ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171903/discount-for-tickets)