---
title: "വയനാട്  വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് കാര്‍വിംഗില്‍ റോഷ്‌നി പ്രകാശിന് ഒന്നാംസ്ഥാനം "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171929/wayanad"
published_at: "2023-12-24T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65883fc14c965_IMG-20231224-WA0038.jpg"
keywords: []
---

# വയനാട്  വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് കാര്‍വിംഗില്‍ റോഷ്‌നി പ്രകാശിന് ഒന്നാംസ്ഥാനം 

> **Lead Summary:**  **കല്‍പ്പറ്റ**: പച്ചക്കറികളും, പഴങ്ങളും ഉപയോഗിച്ചുകൊണ്ട് മയിലും, മീനും, അരയന്നവും. പൂക്കൂടയും, പൂക്കളുമടക്കം തീര്‍ത്തപ്പോള്‍ വയനാട് ഫ്‌ളവര്‍ഷോ ഗ്രൗണ്ടില്‍ നടന്ന വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് കാര്‍വിംഗ് മത്സരം സന്ദര്‍ശകര്‍ക്ക് വേറിട്ട കാഴ്ചയായി മാറി.

## Article Content

 **കല്‍പ്പറ്റ**: പച്ചക്കറികളും, പഴങ്ങളും ഉപയോഗിച്ചുകൊണ്ട് മയിലും, മീനും, അരയന്നവും. പൂക്കൂടയും, പൂക്കളുമടക്കം തീര്‍ത്തപ്പോള്‍ വയനാട് ഫ്‌ളവര്‍ഷോ ഗ്രൗണ്ടില്‍ നടന്ന വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് കാര്‍വിംഗ് മത്സരം സന്ദര്‍ശകര്‍ക്ക് വേറിട്ട കാഴ്ചയായി മാറി.

വനിതകള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ ഓരോ മത്സരാര്‍ഥിയും വിവിധ രൂപങ്ങള്‍ തീര്‍ക്കുന്നതില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാരറ്റ് കൊണ്ട് മീനും, മയിലും തീര്‍ത്ത റോഷ്‌നി പ്രകാശ്, ലെറ്റിയൂസും, വഴുതനയും, ക്യാരറ്റും കൊണ്ട് മനോഹരമായ അരയന്നം തീര്‍ത്ത ട്വിങ്കിള്‍ ഷൗബാദ്, തണ്ണിമത്തന്‍ കൊണ്ട് പൂക്കൂടയൊരുക്കിയ മാജിത ഖാദറും യഥാക്രമം മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരത്തില്‍ പങ്കെടുത്ത ജിഷ വേണുഗോപാല്‍ പ്രത്യേകസമ്മാനത്തിനും അര്‍ഹയായി. ഫലം പ്രഖ്യാപിച്ചയുടന്‍ വിജയികള്‍ക്കുള്ള ക്യാഷ്‌പ്രൈസും സമ്മാനിച്ചു.

കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ നടക്കുന്ന ഫ്‌ളവര്‍ഷോയില്‍ ഇനിയുള്ള ദിവസങ്ങളില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമടക്കം നിരവധി മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. 27ന് രാവിലെ 11 മണിക്ക് ഫല്‌ളവര്‍ അറേഞ്ച്‌മെന്റ് മത്സരം നടക്കും. മാസ്, ജാപ്പനീസ്, ഫ്രീസ്റ്റൈല്‍, ഫ്‌ളോട്ടിംഗ്, ബോങ്കറ്റ്, ജബിള്‍ കണ്ടൈനര്‍, ഡ്രൈ ഫ്‌ളവര്‍ എന്നീ ഇനങ്ങളിലായാണ് ഈ മത്സരം നടക്കുക. 30ന് കല്‍പ്പറ്റ എന്‍ എസ് എസ് സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്കായി പെയിന്റിംഗ് മത്സരവും, ഒന്നാം തിയ്യതി ഉച്ചക്ക് ഒരു മണിക്ക് മൈലാഞ്ചിടല്‍ മത്സരവും, വൈകിട്ട് അഞ്ചരക്ക് സ്‌മൈലിംഗ് മത്സരവും നടക്കും. രണ്ടാം തിയ്യതി കട്ട് ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, നാലാം തിയ്യതി രാവിലെ 11 മണിക്ക് പാചകമത്സരവും സംഘടിപ്പിക്കും. ആറിന് വൈകിട്ട് അഞ്ചരക്ക് അഞ്ച് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കായി സ്മാര്‍ട്ട് ബോയി ആന്റ് സ്മാര്‍ട്ട് ഗേള്‍ മത്സരവും, ഏഴിന് വൈകിട്ട് അഞ്ചരക്ക് പുഷ്പരാജ, പുഷ്പറാണി മത്സരങ്ങളും നടക്കും. ഫ്‌ളവര്‍ഷോയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളിലൊന്നായ മിസ് ഫ്‌ലവര്‍ഷോ എട്ടിന് വൈകിട്ട് അഞ്ചരക്ക് നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിനും വിവരങ്ങള്‍ക്കുമായി 9446647744, 9447162784 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171929/wayanad)