---
title: "സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജെഎന്‍ 1; 4 പേർക്ക് കൂടി സ്ഥിരീകരിച്ചു"
english_title: "Covid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171993/covid"
published_at: "2023-12-25T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6588d9d506954_download_(30).jpeg"
keywords: []
---

# സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജെഎന്‍ 1; 4 പേർക്ക് കൂടി സ്ഥിരീകരിച്ചു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് വീണ്ടും കൊവിഡ് വകഭേദം ഒമിക്രോൺ ജെ.എൻ.1 സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിൽ നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് വീണ്ടും കൊവിഡ് വകഭേദം ഒമിക്രോൺ ജെ.എൻ.1 സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിൽ നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

  ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ നല്ല പങ്കും ജെ എൻ.1 വകഭേദമെന്നാണ് കണക്ക്. ഇതിനിടെയാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ ജെ എൻ.1 സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171993/covid)