---
title: "വാകേരിയിൽ രണ്ടാം ദിവസവും കടുവ തൊഴുത്തിലെത്തി: ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. "
english_title: "Vakeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172020/vakeri"
published_at: "2023-12-25T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658906cccff87_IMG-20231225-WA0004.jpg"
keywords: []
---

# വാകേരിയിൽ രണ്ടാം ദിവസവും കടുവ തൊഴുത്തിലെത്തി: ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. 

> **Lead Summary:**  **ബത്തേരി**: വാകേരിക്കടുത്ത് സി.സി.യിൽ രണ്ടാം ദിവസവും കടുവ തൊഴുത്തിലെത്തി. ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ഇന്നലെ പുലർച്ചെ സി സി യിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ 8 മാസം പ്രായമായ പശുക്കിടാവിനെ ഭക്ഷിച്ച തൊഴുത്തിലാണ് ബാക്കി ഭക്ഷിക്കുന്നതിനായി രാത്രിയിൽ വീണ്ടും കടു വയെത്തിയത്.

## Article Content

 **ബത്തേരി**: വാകേരിക്കടുത്ത് സി.സി.യിൽ രണ്ടാം ദിവസവും കടുവ തൊഴുത്തിലെത്തി. ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ഇന്നലെ പുലർച്ചെ സി സി യിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ 8 മാസം പ്രായമായ പശുക്കിടാവിനെ ഭക്ഷിച്ച തൊഴുത്തിലാണ് ബാക്കി ഭക്ഷിക്കുന്നതിനായി രാത്രിയിൽ വീണ്ടും കടു വയെത്തിയത്.

പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ ഫ്ളാഷ് ലൈറ്റ് തെളിയുന്നതും ക്യാമറയിൽ വ്യക്തമാകുന്നുണ്ട്. പ്രദേശത്ത് രാത്രി 10 മണി മുതൽ പല തവണ കടുവയെത്തിയതായും നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172020/vakeri)