---
title: "ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ അമ്മക്കും, രണ്ട് മക്കൾക്കും കൈത്താങ്ങായി ഹൈവെ പോലീസ്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172036/iritty"
published_at: "2023-12-25T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589181ed0384_IMG-20231225-WA0008.jpg"
keywords: []
---

# ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ അമ്മക്കും, രണ്ട് മക്കൾക്കും കൈത്താങ്ങായി ഹൈവെ പോലീസ്

> **Lead Summary:** **ഇരിട്ടി**: ഭക്ഷ്യ അണുബാധയേറ്റ് യാത്രക്കിടെ അവശനിലയിലായ അമ്മയ്ക്കും മക്കൾക്കും ആശ്വാസമായി പോലീസ്. കഴിഞ്ഞദിവസമാണ് ഇരിട്ടിക്കടുത്ത് വിളക്കോട് നിന്നും രണ്ട് മക്കളുമായി അമ്മ കാറിൽ ആശുപത്രിയിലേക്ക് യാത്ര തിരിച്ചത്. യാത്രാമധ്യേ അമ്മയും മക്കളും കാറിൽ അവശനിലയിലാവുകയായിരുന്നു. വിളക്കോട് സ്വദേശികളായ അർച്ചന, മക്കളായ അഷിക, ദേവ് കൃഷ്ണ എന്നിവരാണ് ഭക്ഷ്യ അണുബാധയേറ്റ് യാത്രക്കിടെ അവശനിലയിലായത്.

## Article Content

**ഇരിട്ടി**: ഭക്ഷ്യ അണുബാധയേറ്റ് യാത്രക്കിടെ അവശനിലയിലായ അമ്മയ്ക്കും മക്കൾക്കും ആശ്വാസമായി പോലീസ്. കഴിഞ്ഞദിവസമാണ് ഇരിട്ടിക്കടുത്ത് വിളക്കോട് നിന്നും രണ്ട് മക്കളുമായി അമ്മ കാറിൽ ആശുപത്രിയിലേക്ക് യാത്ര തിരിച്ചത്. യാത്രാമധ്യേ അമ്മയും മക്കളും കാറിൽ അവശനിലയിലാവുകയായിരുന്നു. വിളക്കോട് സ്വദേശികളായ അർച്ചന, മക്കളായ അഷിക, ദേവ് കൃഷ്ണ എന്നിവരാണ് ഭക്ഷ്യ അണുബാധയേറ്റ് യാത്രക്കിടെ അവശനിലയിലായത്.

റോഡിലെ ബ്ലോക്ക് കൂടിയായതോടെ നില കൂടുതൽ വഷളായി. കൂടെയുണ്ടായിരുന്ന രണ്ടു മക്കളും ചർദിമൂലം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കാറിലെ പിൻസീറ്റിൽ അവശനിലയിൽ ആയതോടെ അസ്വസ്ഥയായ അമ്മ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൈവേ പോലീസ് സംഘത്തിലെ സബ് ഇൻസ്പെക്ടറായ അബൂബക്കറിനെ വിവരമറിയിച്ച് സഹായമഭ്യർഥിക്കുകയായിരുന്നു. പോലീസ് സംഘം ഇവരെ ധൃതഗതിയിൽ ഹൈവെ പോലീസിൻ്റെ വാഹനത്തിൽ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

അമ്മയും മക്കളും ശനിയാഴ്ച്ച അർധരാത്രിയോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി മടങ്ങുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ ചികിൽസ ഉറപ്പാക്കുകയും, ഇടക്കിടെ അന്യോഷണം നടത്തുകയും ചെയ്ത ഹൈവെ പോലീസ് വിഭാഗത്തിലെ സബ് ഇൻസ്പെക്ടർ അബൂബക്കർ, സിവിൽ പോലീസ് ഓഫീസർ ഷൈജു, പോലീസ് ഡ്രൈവർ അനിൽ എന്നിവരുടെ സേവനത്തെ നന്ദിയോടെ ഓർക്കുകയാണ് അർച്ചനയും മക്കളും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172036/iritty)