---
title: "കോഴിക്കോട് - ബംഗളൂരു എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ജനുവരി 16 മുതൽ"
english_title: "Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172037/kozhikode"
published_at: "2023-12-25T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65891db28e1ec_Screenshot_2023-12-25-11-43-19-27_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കോഴിക്കോട് - ബംഗളൂരു എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ജനുവരി 16 മുതൽ

> **Lead Summary:** **കോഴിക്കോട്**: എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ ജനുവരി 16 മുതൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽ നിന്നും വൈകീട്ട് 6.45ന് പുറപ്പെടുന്ന വിമാനം 7.45ന് കോഴിക്കോട് എത്തും.

## Article Content

**കോഴിക്കോട്**: എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ ജനുവരി 16 മുതൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽ നിന്നും വൈകീട്ട് 6.45ന് പുറപ്പെടുന്ന വിമാനം 7.45ന് കോഴിക്കോട് എത്തും.

മടക്ക വിമാനം കോഴിക്കോട് നിന്ന് രാത്രി 8.15ന് പുറപ്പെട്ട് 9.15ന് ബെംഗളൂരുവിൽ എത്തും. പുതിയ സർവീസ് തുടങ്ങുന്നതോട് കൂടി കോഴിക്കോട് നിന്നും മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ഗോവ, ജയ്‌പുർ, പുണെ, വാരാണസി തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ്പ് ഫ്ലൈറ്റുകൾ ലഭ്യമാകും.

കോഴിക്കോടിന് പുറമേ കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 90 സർവീസുകൾ, തിരുവനന്തപുരത്ത് നിന്ന് 58, കണ്ണൂരിൽ നിന്ന് 52 സർവീസുകൾ നടത്തുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172037/kozhikode)