---
title: "ഇനി അവരും മലയാളം സംസാരിക്കട്ടെ: തൃക്കരിപ്പൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കായുള്ള ചങ്ങാതി പദ്ധതിക്ക് തുടക്കമായി"
english_title: "Thrikaripoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172060/thrikaripoor"
published_at: "2023-12-25T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65892cb0a4615_IMG-20231225-WA0011.jpg"
keywords: []
---

# ഇനി അവരും മലയാളം സംസാരിക്കട്ടെ: തൃക്കരിപ്പൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കായുള്ള ചങ്ങാതി പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **തൃക്കരിപ്പൂർ**: കേരള സർക്കാർ, പൊതു വിദ്യാഭ്യാസ വകുപ്പ്, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിക്ക് തൃക്കരിപ്പൂരിൽ തുടക്കമായി.

## Article Content

**തൃക്കരിപ്പൂർ**: കേരള സർക്കാർ, പൊതു വിദ്യാഭ്യാസ വകുപ്പ്, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിക്ക് തൃക്കരിപ്പൂരിൽ തുടക്കമായി.

ക്ലാസ്സുകളുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഇളമ്പച്ചി പെറോപ്പാട് മദ്രസയിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശംശുദീൻ ആയിറ്റി അധ്യക്ഷനായി ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം സൗദ, പഞ്ചായത്തംഗം ഫായിസ് ബീരിച്ചേരി സംഘാടക സമിതി ചെയർമാൻ. കെ.പി അബ്ദുൾ ഖാദർ, എം പി മുഹമ്മദ്, ജില്ല സാക്ഷരത സമിതിയംഗം കെ.വി രാഘവൻ മാസ്റ്റർ, പഞ്ചായത്ത് പ്രേരക് ചിത്ര ആലക്കാട്ട് ബ്ലോക്ക് പ്രേരക് പ്രീന ടി.വി എന്നിവർ സംസാരിച്ചു.

ജോലി ആവശ്യാർത്ഥം കേരളത്തിൽ താമസിച്ചു വരുന്ന ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികളെ മലയാള ഭാഷ പഠിപ്പിച്ച് ജോലി സ്ഥലങ്ങളിൽ അവരുടെ ആശയ വിനിമയം സുഗമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

60 ഓളം അതിഥി തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. ആയിറ്റി, ഉടുമ്പന്തല പൂച്ചോൽ,മെട്ടമ്മൽ എന്നി വിടങ്ങളിലും ക്ലാസ്സുകൾ ആരംഭിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172060/thrikaripoor)