---
title: "യേശു ജനിച്ച മണ്ണിൽ യുദ്ധത്തിന്റെ അർഥശൂന്യതയിൽ സമാധാനം ഇല്ലാതാകുന്നു: ഫ്രാൻസിസ് മാർപാപ്പ"
english_title: "Jesus christ"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172066/jesus-christ"
published_at: "2023-12-25T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65892e827a11d_Screenshot_2023-12-25-12-54-02-73_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# യേശു ജനിച്ച മണ്ണിൽ യുദ്ധത്തിന്റെ അർഥശൂന്യതയിൽ സമാധാനം ഇല്ലാതാകുന്നു: ഫ്രാൻസിസ് മാർപാപ്പ

> **Lead Summary:** യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം ഇല്ലാതാകുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വിശ്വാസികൾക്കായി ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

## Article Content

യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം ഇല്ലാതാകുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വിശ്വാസികൾക്കായി ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

പാതിരാ കുർബാനക്ക് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു. യുദ്ധത്തിന്റെ അർഥശൂന്യതയിൽ യേശു ജനിച്ച മണ്ണിൽ തന്നെ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണ്. ഇന്ന് രാത്രി നമ്മുടെ ഹൃദയങ്ങൾ ബത്‌ലഹേമിലാണ്.

എന്നാൽ ഇവിടെ യുദ്ധത്തിന്റെ വ്യക്തമായ യുക്തിയാൽ സമാധാനത്തിന്റെ രാജകുമാരൻ ഒരിക്കൽ കൂടി തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു പോപ്പിന്റെ വാക്കുകൾ.

ഗാസയിൽ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് മാർപാപ്പയുടെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172066/jesus-christ)