---
title: "ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ ക്രിസ്തുമസ് ആഘോഷം നടന്നു "
english_title: "Christmas celeberated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172100/christmas-celeberated"
published_at: "2023-12-25T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65894e7a28c00_IMG-20231225-WA0015.jpg"
keywords: []
---

# ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ ക്രിസ്തുമസ് ആഘോഷം നടന്നു 

> **Lead Summary:** തളിപ്പറമ്പ: നാടിന്റെ ജനകീയ ഉത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവലിലെ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം നടന്നു. സിനിമാ താരം ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങൾ കൂടുതൽ കെങ്കേമമാക്കാൻ മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസ് എത്തിയത് കാണികളിൽ ആവേശം പകർന്നു.

## Article Content

തളിപ്പറമ്പ: നാടിന്റെ ജനകീയ ഉത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവലിലെ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം നടന്നു. സിനിമാ താരം ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങൾ കൂടുതൽ കെങ്കേമമാക്കാൻ മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസ് എത്തിയത് കാണികളിൽ ആവേശം പകർന്നു.

ക്രിസ്തുമസ് പരിപാടികളുടെ ഉദ്‌ഘാടനം കേക്ക് മുറിച്ചു കൊണ്ട് ഇന്ദ്രൻസ് നിർവഹിച്ചു. എം വി ഗോവിന്ദൻ എം എൽ എ അധ്യക്ഷനായി. പട്ടുറുമാലിന്റെ 250 എപ്പിസോഡ്സ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടികളും ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടി.

ഫെസ്റ്റിവലിന്റെ തീം സോങ്‌ റിലീസും ഇന്ദ്രൻസ് നിർവഹിച്ചു. എം വിജിൻ എം എൽ എ, ഇൻഫർമേഷൻ കേരള മിഷൻ സി എം ഡി സന്തോഷ് ബാബു എന്നിവർ മുഖ്യാഥിതിയായി.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, ജിഗീഷ് നാരായണൻ, സംഘാടക സമിതിയംഗങ്ങളായ പി മുകുന്ദൻ, കെ സന്തോഷ്, പി കെ ശ്യാമള, പി ഒ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172100/christmas-celeberated)