---
title: "മൊകേരി കടേപ്രം മഖാം ഉറൂസിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കമായി"
english_title: "Mokeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172107/mokeri"
published_at: "2023-12-25T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589543787415_IMG-20231225-WA0017.jpg"
keywords: []
---

# മൊകേരി കടേപ്രം മഖാം ഉറൂസിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കമായി

> **Lead Summary:** **കണ്ണൂർ**: ചരിത്ര പ്രസിദ്ധമായ മൊകേരി കടേപ്രം മഖാം ഉറൂസിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കമായി. ഡിസംബര്‍ 30 വരെ നടക്കുന്ന മഖാം ഉറൂസ് കടേപ്രം ജുമാമസ്ജിദ് മൈതാനിയിലാണ് നടക്കുന്നത്.

## Article Content

**കണ്ണൂർ**: ചരിത്ര പ്രസിദ്ധമായ മൊകേരി കടേപ്രം മഖാം ഉറൂസിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കമായി. ഡിസംബര്‍ 30 വരെ നടക്കുന്ന മഖാം ഉറൂസ് കടേപ്രം ജുമാമസ്ജിദ് മൈതാനിയിലാണ് നടക്കുന്നത്.

പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.സൈനുല്‍ ആബിദീന്‍ നിര്‍വ്വഹിച്ചു. വാഴയില്‍ മുഹമ്മദ് അധ്യക്ഷനായി, ടി എസ് ഇബ്രാഹിം കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി.

സയ്യിദ് മുഹമ്മദ് ഹാഫിള് ജിഫ്രി റഹ്‌മാനി മുഖ്യപ്രഭാഷണം നടത്തി. സംയുക്ത മഹല്‍ ജനറല്‍ സെക്രട്ടറി വി പി റഫീഖ് സ്വാഗതo പറഞ്ഞു. സംയുക്ത മഹൽ പ്രസിഡന്റ്‌ മരവൻ അബൂബക്കർ ഹാജി മുഹമ്മദ്‌ ഹാജി നല്ലാക്ക, എം.പി.താഹ, മുസ്തഫ മാസ്റ്റർ, കാദർ ഹാജി, ഇ. കുഞ്ഞബ്ദുല്ല ഹാജി, കാലിദ് എം എം, മുഹമ്മദ്‌ ടി പി,അസീസ് ഹാജി കൂരാറ, റഹൂഫ് മൂരിയാട്, കാദർ കല്ലറക്കൽ, ഉറൂസ് കമ്മിറ്റി കൺവീനർ മുനീർ അമാനി എന്നിവർ സംസാരിച്ചു.

വിവിധ ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ റഹ്‌മത്തുള്ളാഹ് സഖാഫി എളമരം, കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, ശമീര്‍ ദാരിമി കൊല്ലം, മുനീര്‍ ഹുദവി വിളയില്‍, യഹ്യ ബാഖവി പുഴക്കര എന്നിവര്‍ സംസാരിക്കും. ഡിസംബര്‍ 29 വെള്ളിയാഴ്ച നടക്കുന്ന ദിക് ര്‍ ദുആ മജ്ലിസ്ന് സയ്യീദ് ഇബ്രാഹിമൂല്‍ ഖലീല് അല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും.

കടേപ്രം മഹല്ല് കമ്മിറ്റി ഖാസി സിദ്ദീഖ് അഹ്സനി സി കെ നഗര്‍ പ്രഭാഷണം നടത്തും. ഡിസംബര്‍ 30ന് മൗലീദ് പാരായണവും കൂട്ട പ്രാര്‍ത്ഥനയും, അന്നദാനവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172107/mokeri)