---
title: "കുടിലമായ താത്പര്യങ്ങൾക്കായി കോൺഗ്രസ് വർഗീയതയെ പ്രോത്സാഹിപ്പിച്ചു: അഹമ്മദ് ദേവർകോവിൽ"
english_title: "Ahammed deverkoil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172110/ahammed-deverkoil"
published_at: "2023-12-25T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658955745dfee_inl.1.1191055.jpg"
keywords: []
---

# കുടിലമായ താത്പര്യങ്ങൾക്കായി കോൺഗ്രസ് വർഗീയതയെ പ്രോത്സാഹിപ്പിച്ചു: അഹമ്മദ് ദേവർകോവിൽ

> **Lead Summary:** **വിഴിഞ്ഞം**: മത്സ്യത്തൊഴിലാളികളുടെ വൈകാരികതയെ കോൺഗ്രസ് ദുരുപയോഗം ചെയ്‌തെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം സമരത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

## Article Content

**വിഴിഞ്ഞം**: മത്സ്യത്തൊഴിലാളികളുടെ വൈകാരികതയെ കോൺഗ്രസ് ദുരുപയോഗം ചെയ്‌തെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം സമരത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിഴിഞ്ഞം പോർട്ട് യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗത്തെയും സഹകരിപ്പിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചു. എന്നാൽ ഇടക്കാലത്ത് വിഴിഞ്ഞം സമരം കൊണ്ടുവന്നു. സമരത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ നിഴൽ ഉണ്ടായിരുന്നു അന്നത് സർക്കാർ തുറന്നു പറയാതിരുന്നത് കലാപത്തിലേക്ക് പോകാതിരിക്കാനാണ്.

സർക്കാർ മര്യാദ കാണിച്ചു. കോൺഗ്രസ് കുടിലമായ താത്പര്യങ്ങൾക്ക് വേണ്ടി വർഗീയതയെ പ്രോത്സാഹിപ്പിച്ചു. വിഷലിപ്തമായ സാഹചര്യത്തിലേക്ക് കൊണ്ടുപോകാൻ ദുഷ്ടശക്തികൾ ആഗ്രഹിച്ചു.

ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെറ്റായ രീതി പിന്തുടർന്നു. എന്നാൽ മത്സ്യത്തൊഴിലാളികൾ ശിക്ഷിക്കപ്പെടരുതെന്ന നയമായിരുന്നു സർക്കാരിനെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172110/ahammed-deverkoil)