---
title: "സുപ്രധാന ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം; കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ ഇനിയില്ല"
english_title: "Bills "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172165/bills"
published_at: "2023-12-25T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65898ed81c4e1_n5685257181703513696795e879da6295b1b569a15340c213edba0a85eee1bdc94a10895805f33ba48e1240.jpg"
keywords: []
---

# സുപ്രധാന ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം; കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ ഇനിയില്ല

> **Lead Summary:** **ന്യൂഡല്‍ഹി:** രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവ നിയമമായി. ഇന്ത്യൻ പീനല്‍ കോഡ് 1860 (ഐപിസി), കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ 1973 (സിആര്‍പിസി), ഇന്ത്യൻ എവിഡൻസ് ആക്‌ട് 1872 എന്നിവയ്ക്കു പകരമായാണ് പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്.

## Article Content

**ന്യൂഡല്‍ഹി:** രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവ നിയമമായി. ഇന്ത്യൻ പീനല്‍ കോഡ് 1860 (ഐപിസി), കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ 1973 (സിആര്‍പിസി), ഇന്ത്യൻ എവിഡൻസ് ആക്‌ട് 1872 എന്നിവയ്ക്കു പകരമായാണ് പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ സമ്മേളനത്തില്‍ മൂന്നു ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്കരിച്ച ബില്ലുകള്‍ ഈ ശൈത്യകാല സമ്മേളനത്തില്‍ ലോക്സഭയും രാജ്യസഭയും പാസാക്കുകയായിരുന്നു.

ആള്‍ക്കൂട്ട കൊലപാതകത്തിനു വധശിക്ഷ നല്‍കുന്നതാണു പുതിയ ബില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇക്കാലത്തിനു യോജിക്കാത്ത, കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ക്കു പകരമാണു പുതിയ നിയമങ്ങള്‍. ഭരണഘടനയുടെ ആത്മാവിന് ഏറ്റവും ഉചിതമായവയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172165/bills)