---
title: "ചിക്കൻകറിയുടെ അളവ് കുറഞ്ഞതിന് ഹോട്ടല്‍ ഉടമയെ വെട്ടിയ നാല് പേര്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172169/arrested"
published_at: "2023-12-25T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658992c319e34_n568517416170351472007883066eb2d1d47ca4fef08a62d5acb05d188901e17979b34c8973b3046aa30fde.jpg"
keywords: []
---

# ചിക്കൻകറിയുടെ അളവ് കുറഞ്ഞതിന് ഹോട്ടല്‍ ഉടമയെ വെട്ടിയ നാല് പേര്‍ അറസ്റ്റില്‍

> **Lead Summary:** **തിരുവനന്തപുരം: **വര്‍ക്കല ആര്‍.ടി. ഒ ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സംസം ഹോട്ടല്‍ ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപരെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴ്സല്‍ വാങ്ങിയപ്പോള്‍ ചിക്കൻ കറി കുറഞ്ഞതിനാണ് ആറംഗ സംഘം ഹോട്ടല്‍ ഉടമയും രഘുനാഥപുരം സ്വദേശിയുമായ നൗഷാദിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ 17നായിരുന്നു സംഭവം.

## Article Content

**തിരുവനന്തപുരം: **വര്‍ക്കല ആര്‍.ടി. ഒ ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സംസം ഹോട്ടല്‍ ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപരെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴ്സല്‍ വാങ്ങിയപ്പോള്‍ ചിക്കൻ കറി കുറഞ്ഞതിനാണ് ആറംഗ സംഘം ഹോട്ടല്‍ ഉടമയും രഘുനാഥപുരം സ്വദേശിയുമായ നൗഷാദിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ 17നായിരുന്നു സംഭവം.

ഹോട്ടല്‍ ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ച വെട്ടൂര്‍ സ്വദേശി റിക്കാസ് മോൻ, കോരാണി സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ബിജു, പാലച്ചിറ സ്വദേശി കിട്ടൂസ്, ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ നൗഷാദിന്റെ ഹോട്ടലിലില്‍ നിന്നും സംഭവം നടക്കുന്നതിന് തലേന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങിയിരുന്നു. ഓര്‍ഡര്‍ ചെയ്ത പാഴ്സലില്‍ ചിക്കൻ കറിയുടെ അളവ് കുറവായിരുന്നുവെന്ന് ആരോപിച്ച്‌ സംഘം ഹോട്ടലില്‍ എത്തി നൗഷാദുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കുന്ന സമയം ആറംഗ സംഘം ഹോട്ടലില്‍ വീണ്ടുമെത്തി അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും ചെയ്തു.

പൊലീസില്‍ വിവരമറിയിക്കാൻ ശ്രമിച്ചപ്പോള്‍ നൗഷാദിന്റെ മൊബൈല്‍ ഇവര്‍ പിടിച്ചു വാങ്ങുകയും വീണ്ടും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ കൈയ്യില്‍ കരുതിയിരുന്ന ഒന്നര അടി നീളമുള്ള ഇരുതല മൂര്‍ച്ചയുള്ള വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ നൗഷാദ് ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതികളില്‍ നാല് പേരെയാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172169/arrested)