---
title: "എരുവട്ടി തറവാട് കുടുംബ സംഗമം കടവത്തൂരിൽ നടത്തി"
english_title: "Eruvatti "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172176/eruvatti"
published_at: "2023-12-25T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65899bda6024c_PicsArt_12-25-08.37.32.jpg"
keywords: []
---

# എരുവട്ടി തറവാട് കുടുംബ സംഗമം കടവത്തൂരിൽ നടത്തി

> **Lead Summary:** **കടവത്തൂർ:** പ്രശസ്തമായ എരുവട്ടി തറവാട് പ്രഥമ കുടുംബ സംഗമം കടവത്തൂരിൽ മൂത്തോന കുനിയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വച്ച് നടത്തി. കുടുംബ സംഗമത്തിൽ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ നിന്നായി മുന്നൂറിൽ പരം പേർ പങ്കെടുത്തു.

## Article Content

**കടവത്തൂർ:** പ്രശസ്തമായ എരുവട്ടി തറവാട് പ്രഥമ കുടുംബ സംഗമം കടവത്തൂരിൽ മൂത്തോന കുനിയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വച്ച് നടത്തി. കുടുംബ സംഗമത്തിൽ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ നിന്നായി മുന്നൂറിൽ പരം പേർ പങ്കെടുത്തു.

ഗോൾഡ് വർക്കേർസ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് മധുസൂധനൻ കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്വാഗത സംഘം അംഗം പുരുഷോത്തമൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു. സൈബർ വിദഗ്ധൻ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി. സാജു, വിപി. പവിത്രൻ, എം. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

കുടുംബ സംഗമത്തിൽ വച്ച് വിവിധ ആദരിക്കലുകൾ നടന്നു. സ്വാഗത സംഘം സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും ഖജാൻജി ദാമു കല്ലിക്കണ്ടി നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172176/eruvatti)