---
title: "എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കമായി"
english_title: "Nss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172183/nss"
published_at: "2023-12-25T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589a3cd3ed57_IMG-20231225-WA0007.jpg"
keywords: []
---

# എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കമായി

> **Lead Summary:** **കേളകം:** വീർപ്പാട് ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ.വി അജി അധ്യക്ഷത വഹിച്ചു.

## Article Content

**കേളകം:** വീർപ്പാട് ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ.വി അജി അധ്യക്ഷത വഹിച്ചു.

 ആശംസകൾ അർപ്പിച്ചുകൊണ്ട് കേളകം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.വി മാത്യു. ഗ്രാമപഞ്ചായത്ത് മെമ്പർ സുനിതാ രാജു വാത്യാട്ട്, പേരാവൂർ എക്സൈസ് ഓഫീസർ എം പി സജീവൻ, പൂർണിമ സത്യൻ എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫായിസ് കെ.കെ ക്യാമ്പിനെ പറ്റി വിശദീകരിച്ചു. കോളേജ് പ്രിൻസിപ്പാൾ നിധിൻ എം.ആർ സ്വാഗതവും എൻഎസ്എസ് യൂണിയൻ സെക്രട്ടറി അനാമിക നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172183/nss)