---
title: "നവകേരള സദസ് സംഘര്‍ഷഭരിതമാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചു; നാട്ടുകാര്‍ സംയമനം പാലിച്ചെന്ന് മുഖ്യമന്ത്രി"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172187/chief-minister"
published_at: "2023-12-25T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589a6281d4f7_n568547398170351964395237d47191826b828c376154a6246dca46c07631f0edf833f2fd08ba5002b1b420.jpg"
keywords: []
---

# നവകേരള സദസ് സംഘര്‍ഷഭരിതമാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചു; നാട്ടുകാര്‍ സംയമനം പാലിച്ചെന്ന് മുഖ്യമന്ത്രി

> **Lead Summary:** **കണ്ണൂര്‍: **നവകേരള സദസ് സംഘര്‍ഷഭരിതമാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചെന്നും പക്ഷേ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാര്‍ അനുസരിച്ചു. കോണ്‍ഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിര കരിങ്കൊടി കാണിച്ചവര്‍ക്ക് വ്യാപകമായി പൊലീസില്‍ നിന്നും സി.പി.എം പ്രവര്‍ത്തകരില്‍ നിന്നും വ്യാപകമായി മര്‍ദ്ദനം ഏറ്റ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

## Article Content

**കണ്ണൂര്‍: **നവകേരള സദസ് സംഘര്‍ഷഭരിതമാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചെന്നും പക്ഷേ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാര്‍ അനുസരിച്ചു. കോണ്‍ഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിര കരിങ്കൊടി കാണിച്ചവര്‍ക്ക് വ്യാപകമായി പൊലീസില്‍ നിന്നും സി.പി.എം പ്രവര്‍ത്തകരില്‍ നിന്നും വ്യാപകമായി മര്‍ദ്ദനം ഏറ്റ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

അതേസമയം നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തില്‍ മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എൻട്രി നല്‍കാൻ എ.‌.ഡി.ജി.പി നിര്‍ദ്ദേശം. നല്‍കി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീണ്ടുനിന്ന നവകേരള സദസില്‍ ക്രമസമാധാന ചുമതല നന്നായി നിറവേറ്റിയ സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എൻട്രി നല്‍കാനാണ് എസ് പിമാര്‍ക്കും ഡി ഐ ജിമാര്‍ക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്‌ക്കായി വിന്യസിച്ചായിരുന്നു നവകേരള യാത്ര നടത്തിയത്. യൂത്ത്കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടേതുമടക്കം പ്രതിഷേധങ്ങള്‍ പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കം എതിരെ കേസെടുക്കാനും കോടതി നിര്‍ദ്ദേശം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172187/chief-minister)