---
title: "#Covid | സംസ്ഥാനത്ത്‌ ഒറ്റ ദിവസം 200 പേർക്ക് കൊവിഡ് പോസിറ്റീവ്: ആകെ ആക്ടീവ് രോഗികൾ 3,096"
english_title: "Covid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172274/covid"
published_at: "2023-12-26T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a63190c3d8_Screenshot_2023-12-26-10-47-33-68_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Covid | സംസ്ഥാനത്ത്‌ ഒറ്റ ദിവസം 200 പേർക്ക് കൊവിഡ് പോസിറ്റീവ്: ആകെ ആക്ടീവ് രോഗികൾ 3,096

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത്‌ 24 മണിക്കൂറിനിടെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ആക്ടീവ് രോഗികളുടെ എണ്ണം 3,096 ആയി. ഒമിക്രോണും വകഭേദമായ ജെഎന്‍1 ഉം ആണ് സംസ്ഥാനത്ത്‌ പടരുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായാണ് കൂടുതല്‍ പേരും ആശുപത്രികളില്‍ എത്തുന്നത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത്‌ 24 മണിക്കൂറിനിടെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ആക്ടീവ് രോഗികളുടെ എണ്ണം 3,096 ആയി. ഒമിക്രോണും വകഭേദമായ ജെഎന്‍1 ഉം ആണ് സംസ്ഥാനത്ത്‌ പടരുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായാണ് കൂടുതല്‍ പേരും ആശുപത്രികളില്‍ എത്തുന്നത്.

ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. രാജ്യത്ത്‌ കഴിഞ്ഞ ദിവസം 628 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കൊവിഡ് വകഭേദത്തെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുകയാണെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ നേരത്തെ പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172274/covid)