---
title: "അടുത്ത റെക്കോർഡിടാൻ സ്വർണവില; ഒരാഴ്ചയായി വില ഉയരുന്നു"
english_title: "Goldrate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172281/goldrate"
published_at: "2023-12-26T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a67d2473cf_images_(1)_(17).jpeg"
keywords: []
---

# അടുത്ത റെക്കോർഡിടാൻ സ്വർണവില; ഒരാഴ്ചയായി വില ഉയരുന്നു

> **Lead Summary:** **തിരുവനന്തപുരം**: ക്രിസ്മസ് വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നു. ഡിസംബർ 18 മുതൽ സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണി വില 5840 രൂപയാണ്.

## Article Content

**തിരുവനന്തപുരം**: ക്രിസ്മസ് വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നു. ഡിസംബർ 18 മുതൽ സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണി വില 5840 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4835 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172281/goldrate)