---
title: "അറബിക്കടലിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന"
english_title: "Arabian Sea"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172289/arabian-sea"
published_at: "2023-12-26T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a6c8779058_Screenshot_2023-12-26-11-23-58-79_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അറബിക്കടലിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന

> **Lead Summary:** ചരക്ക് കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിൽ അറബിക്കടലിൽ മൂന്ന് യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേന വിന്യസിച്ചു. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്.

## Article Content

ചരക്ക് കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിൽ അറബിക്കടലിൽ മൂന്ന് യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേന വിന്യസിച്ചു. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്.

അറബിക്കടലിലെ സമീപകാല ആക്രമണങ്ങൾ കണക്കിലെടുത്ത് പ്രതിരോധ സാന്നിധ്യം വർധിപ്പിക്കുന്നതിനായാണ് നാവികസേന ഗൈഡഡ് മിസൈൽവേധ കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകൾ വിന്യസിച്ചത്.

അതേസമയം ചെം പ്ലൂട്ട ഡിസംബർ 25ന് മുംബൈ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടു. നേവിയുടെ എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ ടീം കപ്പലിൽ പ്രാഥമിക പരിശോധന നടത്തി. കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെ വിശകലനത്തിൽ ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംഘം വിലയിരുത്തി. നാവികസേനയുടെ പരിശോധനക്ക് ശേഷം വിവിധ ഏജൻസികളുടെ സംയുക്ത പരിശോധന ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172289/arabian-sea)