---
title: "മേനപ്രം ശ്രി വേട്ടക്കൊരു മകൻ ക്ഷേത്രനട എ.എൻ. ഷംസീർ ഉദ്ഘാ ടനം ചെയ്തു"
english_title: "A n shamseer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172318/a-n-shamseer"
published_at: "2023-12-26T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a7fcf78e17_Screenshot_20231226-125432_WhatsApp.jpg"
keywords: []
---

# മേനപ്രം ശ്രി വേട്ടക്കൊരു മകൻ ക്ഷേത്രനട എ.എൻ. ഷംസീർ ഉദ്ഘാ ടനം ചെയ്തു

> **Lead Summary:** **ചൊക്ലി**: നൂറ്റാണ്ടുകൾ പഴക്കമുള്ളതും മലബാർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന തുമായ മേനപ്രം ശ്രി വേട്ട ക്കൊരുമകൻ ക്ഷേത്ര ത്തിലെ തെക്കെ നട ചൊക്ലി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻറർലോക്ക് പതിച്ച് നവീകരിച്ചതിൻ്റെ ഉദ്ഘാ ടനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ രമ്യ ടീച്ചറുടെ അദ്ധ്യക്ഷതയിൽ കേരള നിയമസഭ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

## Article Content

**ചൊക്ലി**: നൂറ്റാണ്ടുകൾ പഴക്കമുള്ളതും മലബാർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന തുമായ മേനപ്രം ശ്രി വേട്ട ക്കൊരുമകൻ ക്ഷേത്ര ത്തിലെ തെക്കെ നട ചൊക്ലി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻറർലോക്ക് പതിച്ച് നവീകരിച്ചതിൻ്റെ ഉദ്ഘാ ടനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ രമ്യ ടീച്ചറുടെ അദ്ധ്യക്ഷതയിൽ കേരള നിയമസഭ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം ഭരണ സമിതിയുടെ ഉപഹാരം ട്രസ്റ്റി ബോർഡ് ചെയർ മാൻ ടി.ദിനരാജ് എ.എൻ.ഷംസീറിന് നൽകി ആദരിച്ചു. 850 വർഷം പഴക്കമുള്ള ചിരപുരാതനമായതും മനോഹരമായ കൊത്തു പണികളാൽ നിർമ്മിച്ചതുമായ ക്ഷേത്രത്തെ പൈതൃകം ടൂറിസം പദ്ധതിയിൽ ഉൾപ്പെടു ത്തണമെന്നാവിശ്യപ്പെട്ട നിവേദനം ട്രസ്റ്റി ബോർ ഡ് ചെയർമാൻ സ്പീക്കർ എ.എൻ.ഷം സീറിന് നൽകി. ഇത് സംബന്ധിച്ച് ക്ഷേ ത്രം ഭരണ സമിതിയുമാ യി ചർച്ച നടത്താമെന്ന് സ്പീക്കർ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

എം.ഒ.ചന്ദ്രൻ ,ടി.ഉണ്ണികൃഷ്ണൻ, പി.ഭാസ്ക്കരൻ സി.എം.ബാലകൃഷണൻ, വി.പി.ഷാജിൻ, കെ.സി. സദാനന്ദൻ, സുനന്ദ ബാ ല കൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നട ത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ എ. ഉഷ സ്വാഗതവും, ടി.ഷാജൻ നന്ദിയും രേഖപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172318/a-n-shamseer)