---
title: "സിപിഎമ്മിന്റെ ബി ടീമായി കോൺഗ്രസ് മാറി: സി രഘുനാഥൻ"
english_title: "C Regunathan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172367/c-regunathan"
published_at: "2023-12-26T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658aaab142d2e_Picsart_23-12-26_15-37-08-385.jpg"
keywords: []
---

# സിപിഎമ്മിന്റെ ബി ടീമായി കോൺഗ്രസ് മാറി: സി രഘുനാഥൻ

> **Lead Summary:** **കണ്ണൂർ**: സിപിഎമ്മിന്റെ ബി ടീമായി കോൺഗ്രസ് മാറിയെന്ന് സി രഘുനാഥൻ. കോൺഗ്രെസ്സുമായുള്ള പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ബന്ധമാണ് താൻ കഴിഞ്ഞ ദിവസത്തെ രാജിയിലൂടെ അവസാനിപ്പിച്ചത്. അതിന് കാരണം താൻ സ്വപ്നം കണ്ട കോൺഗ്രസ് ആദർശങ്ങളിൽ നിന്ന് പിറകോട്ട് പോയതുകൊണ്ടാണ്.

## Article Content

**കണ്ണൂർ**: സിപിഎമ്മിന്റെ ബി ടീമായി കോൺഗ്രസ് മാറിയെന്ന് സി രഘുനാഥൻ. കോൺഗ്രെസ്സുമായുള്ള പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ബന്ധമാണ് താൻ കഴിഞ്ഞ ദിവസത്തെ രാജിയിലൂടെ അവസാനിപ്പിച്ചത്. അതിന് കാരണം താൻ സ്വപ്നം കണ്ട കോൺഗ്രസ് ആദർശങ്ങളിൽ നിന്ന് പിറകോട്ട് പോയതുകൊണ്ടാണ്.

താൻ ഇപ്പോൾ വികസനത്തിന് വേണ്ടി   പ്രയത്നിക്കുന്ന ബിജെപിയിലേക്കാണ് വന്നത്. ജനാധിപത്യം മതേതര ചിന്തകൾ കോൺഗ്രസിൽ നിന്നും നഷ്ടപ്പെട്ടുപോയതായും സി രഘുനാഥ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട്    സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോൺഗ്രസിന് തിരിച്ചു വരാൻ സാധിക്കുന്നില്ല അതുകൊണ്ടാണ് താൻ അവിടം വിട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ വളരാൻ കോൺഗ്രസ്സിനു സാധിച്ചില്ല.കോൺഗ്രസിന്റെ പല നേതാക്കളും അവരുമായി ചങ്ങാത്തം സൃഷ്ടിക്കുന്നു എന്നും രഘുനാഥൻ വ്യക്തമാക്കി.ഇന്ത്യക്ക് പുതിയ   കാഴ്ചപ്പാടുകൾ നൽകുന്നവരാണ് ബിജെപി. താൻ ഇവിടെ സുരക്ഷിതനാണ്.ഇന്നുമുതൽ കണ്ണൂർ ജില്ലയിൽ ബിജെപിയെ ശക്തി പെടുത്താൻ മുന്നിട്ടിറങ്ങും.

ഒരുപാട് ബലിദാനങ്ങൾ നടന്നത് ബി ജെ പിയിലാണ്. കുറേ പേരെ നമുക്ക് നഷ്ടപെട്ടിട്ടുണ്ട്. സ്ഥാനങ്ങളൊക്കെ പാർട്ടി തീരുമാനിക്കും. തന്നോടൊപ്പം മറ്റ് അണികളും ബിജെപിയിലേക്ക് വരാൻ സാധ്യതയുണ്ട്. കെ സുധാകരൻ ബിജെപിയിലേക്ക് വന്നാൽ സ്വാഗതം ചെയ്യും. അതിപ്പോൾ പിണറായി വിജയൻ ആയാലും അങ്ങനെ തന്നെയാണ്. ബിജെപിയിലേക്ക് തന്റെ കണ്ണൂരിൽ നിന്നും ലഭിച്ച സ്വീകരണം പ്രതീക്ഷിച്ചതിലും അപ്പുറമാണ് എന്നും സി രഘുനാഥൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172367/c-regunathan)