---
title: "സുവർണ്ണ ജൂബിലി ആഘോഷം നടന്നു "
english_title: "Xservice league "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172374/xservice-league"
published_at: "2023-12-26T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658aafecbd709_IMG-20231226-WA0016.jpg"
keywords: []
---

# സുവർണ്ണ ജൂബിലി ആഘോഷം നടന്നു 

> **Lead Summary:** തലശ്ശേരി: കേരളാ സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് തലശ്ശേരി യൂണിറ്റിന്റെ അൻപതാം വാർഷികവും കുടുംബ സംഗമവും ടൌൺ ഹാളിൽ നടന്നു. ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ, പി വി എസ് എം, എ വി എസ് എം ഉല്ഘാടനം ചെയ്തു.

## Article Content

തലശ്ശേരി: കേരളാ സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് തലശ്ശേരി യൂണിറ്റിന്റെ അൻപതാം വാർഷികവും കുടുംബ സംഗമവും ടൌൺ ഹാളിൽ നടന്നു. ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ, പി വി എസ് എം, എ വി എസ് എം ഉല്ഘാടനം ചെയ്തു.

ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ ആർ ഗോപിനാഥൻ നായർ മുഖ്യ പ്രഭാഷണം നടത്തി. നായിബ് സുബേദാർ കെ കെ വിജയൻ അധ്യക്ഷനായ ചടങ്ങിൽ ഹോണററി ലെഫ്റ്റനന്റ് വിജയചന്ദ്രൻ ടി വി സ്വാഗതവും ഹോണററി സുബേദാർ മേജർ പദ്മനാഭൻ നന്ദി പറഞ്ഞു.

മേജർ ജനറൽ കെ ടി ജി നമ്പ്യാർ വി എസ് എം, മേജർ ജനറൽ ടി പദ്മിനി എസ് എം, കേണൽ ബി കെ നായർ, വിംഗ്‌ കമാണ്ടർ പി എ വിജയൻ, നായിബ് സുബേദാർ പി കെ പദ്മനാഭൻ, ശാന്തമ്മ ടീച്ചർ, നായിബ് സുബേദാർ വത്സരാജ് എം, നായിക് ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഉൽഘാടന ചടങ്ങിന് ശേഷം ജനറൽ ബോഡിയും കലാ പരിപാടിയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172374/xservice-league)