---
title: "സഹപാഠിയുടെ ഓർമദിനത്തിൽ അന്ധവിദ്യാർഥികൾക്ക്‌ ധനസഹായവുമായി കൂട്ടുകാർ"
english_title: "College mate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172379/college-mate"
published_at: "2023-12-26T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ab267391c4_IMG-20231226-WA0019.jpg"
keywords: []
---

# സഹപാഠിയുടെ ഓർമദിനത്തിൽ അന്ധവിദ്യാർഥികൾക്ക്‌ ധനസഹായവുമായി കൂട്ടുകാർ

> **Lead Summary:** **കല്യാശേരി**: കെ.പി.ആർ ഗോപാലൻ സ്‌മാരക ഹയർ സെക്കൻഡറി സ്‌കൂൾ 2005 എസ്‌.എസ്‌.എൽ.സി ബാച്ച്‌ കൂട്ടായ്‌മയായ നൊസ്‌റ്റു 2005 ആണ്‌ അന്തരിച്ച പ്രിയ കൂട്ടുകാരൻ സുധീഷ്‌ ധർമലിന്റെ ഓർമയ്‌ക്കായി ധർമശാല മാതൃകാ അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾക്ക്‌ സഹായം നൽകിയത്‌.

## Article Content

**കല്യാശേരി**: കെ.പി.ആർ ഗോപാലൻ സ്‌മാരക ഹയർ സെക്കൻഡറി സ്‌കൂൾ 2005 എസ്‌.എസ്‌.എൽ.സി ബാച്ച്‌ കൂട്ടായ്‌മയായ നൊസ്‌റ്റു 2005 ആണ്‌ അന്തരിച്ച പ്രിയ കൂട്ടുകാരൻ സുധീഷ്‌ ധർമലിന്റെ ഓർമയ്‌ക്കായി ധർമശാല മാതൃകാ അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾക്ക്‌ സഹായം നൽകിയത്‌.

നൊസ്‌റ്റു 2005 കൂട്ടായ്‌മയ്‌ക്ക്‌ രൂപം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ചതും പൂർവ വിദ്യാർഥി സംഗമത്തിന്റെ മുഖ്യസംഘാടകനും സുധീഷായിരുന്നു. കീച്ചേരി കോലത്തുവയൽ സ്വദേശിയും കരസേനയിൽ ലാൻസ്‌ ഹവീൽദാറുമായിരുന്ന സുധീഷ്‌ അസുഖത്തെ തുടർന്നാണ്‌ കഴിഞ്ഞ വർഷം അന്തരിച്ചത്‌.

മാതൃകാ അന്ധവിദ്യാലയം പ്രിൻസിപ്പൽ സി.വി നാരായണൻ ധനസഹായം ഏറ്റുവാങ്ങി. പി. പ്രജീഷ്‌, ടി.വി ശ്രുതി, ബിജീഷ്‌ കുമാർ, എം.വി റക്കീബ, പി.കെ അനുപമ സംസാരിച്ചു. കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക്‌ ഭക്ഷണവും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172379/college-mate)