---
title: "കോളജ് വിദ്യാര്‍ഥിനിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി"
english_title: "Investigation officer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172413/investigation-officer"
published_at: "2023-12-26T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ad7d5bc262_n568765698170359796321463031696001725022375e2a9c2fd242f6e455ab31290d506d9893afda6a6b997.jpg"
keywords: []
---

# കോളജ് വിദ്യാര്‍ഥിനിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

> **Lead Summary:** **പത്തനംതിട്ട:** കോളജ് വിദ്യാര്‍ഥിനിക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ആറൻമുള സിഐ മനോജിനെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. പകരം ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് നല്‍കി. 

## Article Content

**പത്തനംതിട്ട:** കോളജ് വിദ്യാര്‍ഥിനിക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ആറൻമുള സിഐ മനോജിനെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. പകരം ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് നല്‍കി. 

പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയ കേസുകളില്‍ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ് സിഐയില്‍ നിന്ന് അന്വേഷണ ചുമതല മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172413/investigation-officer)