---
title: "എൻഎസ്എസ് സപ്ത ദിന ക്യാമ്പിന് തുടക്കം"
english_title: "Nss velimanam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172422/nss-velimanam"
published_at: "2023-12-26T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658adc672acd4_IMG-20231226-WA0003.jpg"
keywords: []
---

# എൻഎസ്എസ് സപ്ത ദിന ക്യാമ്പിന് തുടക്കം

> **Lead Summary:** **വെള്ളരിവയൽ:** സുഹറ യുപി സ്കൂളിൽ വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സപ്ത ദിന എൻഎസ്എസ് ക്യാംമ്പ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യഷത വഹിച്ചു. മാനേജർ ഫാ. എബിൻ മടപ്പാംതോട്ടത്തിൽ, സുഹറ യുപി സ്കൂൾ മാനേജർ ആന്റണി കളരിക്കൽ, പ്രിൻസിപ്പൽ ഡോ. എം.സി. റോസ, പ്രധാന അദ്ധ്യാപകൻ ജോഷി ജോൺ, പ്രധാന അദ്ധ്യാപിക ബീന, പഞ്ചായത്ത്‌ അംഗം എം. സെലീന, തോമസ് മാത്യു, സജി ജോസഫ്, പ്രിൻസ് റോബിൻസ് എന്നിവർ പ്രസംഗിച്ചു.

## Article Content

**വെള്ളരിവയൽ:** സുഹറ യുപി സ്കൂളിൽ വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സപ്ത ദിന എൻഎസ്എസ് ക്യാംമ്പ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യഷത വഹിച്ചു. മാനേജർ ഫാ. എബിൻ മടപ്പാംതോട്ടത്തിൽ, സുഹറ യുപി സ്കൂൾ മാനേജർ ആന്റണി കളരിക്കൽ, പ്രിൻസിപ്പൽ ഡോ. എം.സി. റോസ, പ്രധാന അദ്ധ്യാപകൻ ജോഷി ജോൺ, പ്രധാന അദ്ധ്യാപിക ബീന, പഞ്ചായത്ത്‌ അംഗം എം. സെലീന, തോമസ് മാത്യു, സജി ജോസഫ്, പ്രിൻസ് റോബിൻസ് എന്നിവർ പ്രസംഗിച്ചു.

മഞ്ഞുരുക്കൾ പരിപാടി അഡ്വ. പ്രദീപ് കൈപ്പനാനിക്കൽ നിർവഹിച്ചു. മാലിന്യമുക്ത കേരളം, ലഹരിക്കെതിരെയുള്ള പ്രചരണങ്ങൾ, സ്നേഹാരാമം നിർമ്മിക്കൽ, ജീവദ്യുതി - വിവിധ ക്ലാസുകൾ, പച്ചക്കറിത്തോട്ട നിർമ്മാണം, തൊഴിലുറപ്പുകാരുമായുള്ള സംവാദം, വയോജനങ്ങളെ ആദരിക്കൽ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ക്യാംമ്പിൽ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172422/nss-velimanam)