---
title: "കെഎസ്എസ്‌പിഎ പേരാവൂർ നിയോജകമണ്ഡലം സമ്മേളനം 29ന് "
english_title: "Ksspa "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172432/ksspa"
published_at: "2023-12-26T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ae4556344d_PicsArt_12-26-07.54.41.jpg"
keywords: []
---

# കെഎസ്എസ്‌പിഎ പേരാവൂർ നിയോജകമണ്ഡലം സമ്മേളനം 29ന് 

> **Lead Summary:** **പേരാവൂർ:** കേരളാ സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ നിയോജകമണ്ഡലം 39-ാം വാർഷിക സമ്മേളനം 2023 ഡിസംബർ 29-ാം തീയതി രാവിലെ 10 മണി മുതൽ ഇരിട്ടി ഫാൽക്കൺ പ്ലാസ്സാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പൊതുസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻ്റോ ജോൺ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി പെൻഷൻകാരുടെ കരുത്തറിയിക്കുന്ന ശക്തിപ്രകടനം ഉണ്ടായിരിക്കും. സ്വാഗതസംഘം കൺവീനർ എം.ജി. ജോസഫ് സ്വാഗതവും, നാരായണൻ കൊയിറ്റി അനുശോചന പ്രമേയം അവതരിപ്പിക്കും.

## Article Content

**പേരാവൂർ:** കേരളാ സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ നിയോജകമണ്ഡലം 39-ാം വാർഷിക സമ്മേളനം 2023 ഡിസംബർ 29-ാം തീയതി രാവിലെ 10 മണി മുതൽ ഇരിട്ടി ഫാൽക്കൺ പ്ലാസ്സാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പൊതുസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻ്റോ ജോൺ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി പെൻഷൻകാരുടെ കരുത്തറിയിക്കുന്ന ശക്തിപ്രകടനം ഉണ്ടായിരിക്കും. സ്വാഗതസംഘം കൺവീനർ എം.ജി. ജോസഫ് സ്വാഗതവും, നാരായണൻ കൊയിറ്റി അനുശോചന പ്രമേയം അവതരിപ്പിക്കും.

നിയോജക മണ്ഡലം പ്രസിഡൻ്റ്  സി.വി. കുഞ്ഞനന്തൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി പി.ടി വർക്കി റിപ്പോർട്ടും, ട്രഷറർ എൻ. മോഹനൻ വരവ്‌ചിലവ് കണക്കും അവതരിപ്പിക്കും. മുഖ്യ പ്രഭാഷണം കെഎസ്എസ്‌പിഎ കണ്ണൂർ ജില്ലാ പ്രസിഡൻറ് കെ. മോഹനനും, ആശംസകൾ അർപ്പിച്ചുകൊണ്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്റ് ചി.എം.നസീർ, ഐയു.എം.എൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി, കെ.എസ്.എസ്‌പിഎ ജില്ലാ വൈസ് പ്രസിഡൻ്റ് എം.എം. മൈക്കിൾ, എം.പി. കുഞ്ഞുമൊയ്ദീൻ, പി.വി. അന്നമ്മ, എന്നിവർ സംസാരിക്കും. ടി.വി. രാജാഗോപാലൻ നന്ദി പ്രകാശിപ്പിക്കും

ഉച്ചക്ക് 12.30 മണിക്ക് പ്രതിനിധിസമ്മേളനം കെഎസ്എസ്‌പിഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. നാരായണൻ മാസ്റ്റർ സ്വാഗതവും, വി.വി.സി. നമ്പ്യാർ അധ്യക്ഷതയും വഹിക്കും. കെഎസ്എസ്‌പിഎ ജില്ലാ സെക്രട്ടറി കെ.സി. രാജൻ മുഖ്യ പ്രഭാഷണം നടത്തും. ആശംസകൾ അർപ്പിച്ചുകൊണ്ട് ബാലകൃഷ്‌ണൻ കയനി, സജി വരമ്പുങ്കൽ, കെ. ശ്രീകാന്ത് എന്നിവർ പ്രസംഗിക്കും. സംഘടന ചർച്ച നിയോജക മണ്ഡലത്തിലെ സംസ്ഥാന കൗൺസിൽ അംഗങ്ങൾ, നിയോജമണ്ഡലം ഭാരവാഹികൾ എന്നിവർ നയിക്കും.

ഉച്ചകഴിഞ്ഞു 3 മണിക്ക് റിട്ടേണിംഗ് ഓഫീസർ ഇ. ബാലകൃഷ്‌ണന്റെ നിയന്ത്രണത്തിൽ 2024 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. സുപ്രിയ നന്ദി പ്രകാശിപ്പിക്കും. സമ്മേളനത്തിൽ കേരളത്തിലെ പെൻഷൻകാർക്ക് ലഭിക്കേണ്ട പെൻഷൻ പരിഷ്കരണത്തിലെ 2 ഗഡു കുടിശ്ശിക, കുടിശ്ശികയായ 18% ഡിആർ, മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിലെ അപാകത എന്നിവയോടുള്ള കേരള സർക്കാരിൻ്റെ ധിക്കാരപരമായ നടപടികൾക്കെതിരെ പ്രത്യക്ഷ സമര പരിപാടി ആവിഷ്‌കരിക്കും.

പത്രസമ്മേളനത്തിൽ കെഎസ്എസ്‌പിഎ സംസ്ഥാന സെക്രട്ടറി പി. വർഗീസ്, സംസ്ഥാന കമ്മിറ്റി മെമ്പർ എം.ജി. ജോസഫ്, നിയോജകമണ്ഡലം പ്രസിഡൻ്റ് സി.വി. കുഞ്ഞനന്തൻ, സെക്രട്ടറി പി.ടി വർക്കി, ട്രഷറർ എൻ. മോഹനൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172432/ksspa)