---
title: "മോദിക്ക് വിനേഷ് ഫോഗാട്ടിന്‍റെ തുറന്ന കത്ത്; അവാര്‍ഡുകള്‍ക്ക് തിരികെ നല്‍കും"
english_title: "Modi letter "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172450/modi-letter"
published_at: "2023-12-26T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658af584e1145_n568831750170360544360412418cc46a629f9f59e8dfb8ea7dc7158e9d23cba9ca627397b5d3a8d7ebd896.jpg"
keywords: []
---

# മോദിക്ക് വിനേഷ് ഫോഗാട്ടിന്‍റെ തുറന്ന കത്ത്; അവാര്‍ഡുകള്‍ക്ക് തിരികെ നല്‍കും

> **Lead Summary:** **ന്യൂഡല്‍ഹി:** ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കു ലഭിച്ച ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്ന കത്തിലാണ് വിനേഷ് ഇക്കാര്യം അറിയിച്ചത്.

## Article Content

**ന്യൂഡല്‍ഹി:** ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കു ലഭിച്ച ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്ന കത്തിലാണ് വിനേഷ് ഇക്കാര്യം അറിയിച്ചത്.

> "എന്‍റെ മേജര്‍ ധ്യാൻചന്ദ് ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കുന്നു. ഈ അവസ്ഥയിലേക്ക് ഞങ്ങളെ എത്തിച്ചതിന് സര്‍വശക്തന് ഒരുപാട് നന്ദി' എന്ന കുറിപ്പോടെയുള്ള കത്ത് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചു. 

നേരത്തെ, ബ്രിജ് ഭൂഷണിന്‍റെ അടുപ്പക്കാരനായ സഞ്ജയ് സിംഗിനെ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റായി തെരഞ്ഞെടുത്തിരുന്നു. തൊട്ടുപിന്നാലെ കായിക ലോകത്ത് നിന്നും വിരമിക്കുന്നതായി സാക്ഷി മാലിക് പ്രഖ്യപിക്കുകയും തനിക്ക് ലഭിച്ച പത്മശ്രീ തിരികെ നല്‍കുമെന്ന് ബജ്‌രംഗ് പുനിയ അറിയിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172450/modi-letter)