---
title: "കേന്ദ്ര ധനമന്ത്രിയും ആര്‍ബിഐ ഗവര്‍ണറും രാജിവയ്ക്കണം; മുംബൈയില്‍ ബോംബ് ഭീഷണി"
english_title: "Bomb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172458/bomb"
published_at: "2023-12-26T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658afa4949c7f_n56883941217036067553356fcfe0cc04ee25aef6060e4de050751c31533065360a40a495e5410e6fa3893e.jpg"
keywords: []
---

# കേന്ദ്ര ധനമന്ത്രിയും ആര്‍ബിഐ ഗവര്‍ണറും രാജിവയ്ക്കണം; മുംബൈയില്‍ ബോംബ് ഭീഷണി

> **Lead Summary:** **മുംബൈ: **കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ആസ്ഥാനം ഉള്‍പ്പടെ 11 സ്ഥാപനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. 

## Article Content

**മുംബൈ: **കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ആസ്ഥാനം ഉള്‍പ്പടെ 11 സ്ഥാപനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. 

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഫിസുകളും പട്ടികയിലുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. 'ഖിലാഫത്ത് ഇന്ത്യ' എന്ന ഇമെയില്‍ വിലാസത്തില്‍നിന്നാണ് ഭീഷണി. 

''ഞങ്ങള്‍ 11 ബോംബുകളാണ് മുംബൈയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് സ്വകാര്യമേഖലാ ബാങ്കുകളോടൊപ്പം ആര്‍ബിഐയും നടത്തിയത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ധനമന്ത്രി നിര്‍മല സീതാരാമൻ, ഉന്നത ബാങ്കിംഗ് ഉദ്യോഗസ്ഥര്‍, ഇന്ത്യയിലെ ചില പ്രശസ്ത മന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് തട്ടിപ്പ്.''- ഇമെയിലില്‍ പറയുന്നു.

സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ പോലീസ് പറഞ്ഞു. മുംബൈയിലെ എംആര്‍എ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172458/bomb)