---
title: "ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172464/dead"
published_at: "2023-12-26T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658afebec36c5_n56884117217036079278539de28e6ba27a4a711ab4205d5fb4c1038b27b23b45a587c9c0921ffb009843c1.jpg"
keywords: []
---

# ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

> **Lead Summary:** **തൃശൂര്‍:** ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്‍റെ മകന്‍ അജില്‍ക്യഷ്ണയാണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്‍റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അജില്‍. 

## Article Content

**തൃശൂര്‍:** ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്‍റെ മകന്‍ അജില്‍ക്യഷ്ണയാണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്‍റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അജില്‍. 

കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ അജിലിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: രാജി. സഹോദരി: അനഘ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172464/dead)