---
title: "പരസ്യമദ്യപാനം ചോദ്യ ചെയ്തു; യുവാവിനെ ക്രൂരമായി മര്‍ദിച്ച്‌ ലഹരിസംഘം"
english_title: "drinking alcohol "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172466/drinking-alcohol"
published_at: "2023-12-26T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658aff7768abe_n56882222417036080838144a21f2680006957dcb722f1768d2623babb5726d5af4129fa4340180e832bdff.jpg"
keywords: []
---

# പരസ്യമദ്യപാനം ചോദ്യ ചെയ്തു; യുവാവിനെ ക്രൂരമായി മര്‍ദിച്ച്‌ ലഹരിസംഘം

> **Lead Summary:** **തൃശൂര്‍: **പുലക്കാട്ടുക്കരയില്‍ പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ലഹരി സംഘം ക്രൂരമായി മര്‍ദിച്ചു. പുലക്കാട്ടുകര സ്വദേശി വിനുവിനാണ് മര്‍ദനമേറ്റത്. വിനുവിനെ വീട്ടില്‍ നിന്നും പിടിച്ചിറക്കി റോഡിലിട്ടാണ് ലഹരി സംഘം മര്‍ദിച്ചത്. പെണ്‍മക്കളുമൊത്ത് കുളിക്കാൻ പുഴയിലെത്തിയപ്പോഴാണ് ലഹരി സംഘത്തെ വിനു കണ്ടത്. തുടര്‍ന്ന് ഇത് വിനു ചോദ്യം ചെയ്തു. 

## Article Content

**തൃശൂര്‍: **പുലക്കാട്ടുക്കരയില്‍ പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ലഹരി സംഘം ക്രൂരമായി മര്‍ദിച്ചു. പുലക്കാട്ടുകര സ്വദേശി വിനുവിനാണ് മര്‍ദനമേറ്റത്. വിനുവിനെ വീട്ടില്‍ നിന്നും പിടിച്ചിറക്കി റോഡിലിട്ടാണ് ലഹരി സംഘം മര്‍ദിച്ചത്. പെണ്‍മക്കളുമൊത്ത് കുളിക്കാൻ പുഴയിലെത്തിയപ്പോഴാണ് ലഹരി സംഘത്തെ വിനു കണ്ടത്. തുടര്‍ന്ന് ഇത് വിനു ചോദ്യം ചെയ്തു. 

തുടര്‍ന്ന് സംഘടിച്ചെത്തിയ സംഘം മക്കളുടെ മുന്നിലിട്ട് വിനുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വിനുവിന്‍റെ മകളുടേയും സഹോദര പുത്രിയുടേയും മാല പൊട്ടിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പുതുക്കാട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172466/drinking-alcohol)