---
title: "കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172471/arrested"
published_at: "2023-12-26T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658b09551dca3_PicsArt_12-26-10.37.54.jpg"
keywords: []
---

# കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ടി സി മുക്ക് എന്ന് സ്ഥലത്തുവെച്ച് കഞ്ചാവുമായി ബീഹാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ്‌ സദ്ദാം ഹുസൈൻ എന്നയാളെയാണ് സബ് ഇൻസ്‌പെക്ടർ മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച 1. 126 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയത്.

## Article Content

**തലശ്ശേരി:** തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ടി സി മുക്ക് എന്ന് സ്ഥലത്തുവെച്ച് കഞ്ചാവുമായി ബീഹാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ്‌ സദ്ദാം ഹുസൈൻ എന്നയാളെയാണ് സബ് ഇൻസ്‌പെക്ടർ മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച 1. 126 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയത്.

തുടർന്ന് ഇയാൾക്കെതിരെ തലശ്ശേരി പോലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മനോജ്‌ കുമാർ എം പി, സിപിഒമാരായ നസീൽ, ശ്യാമേഷ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172471/arrested)