---
title: "ആധാര്‍ മേള ഡിസംബര്‍ 27 മുതല്‍"
english_title: "Aadhar mela from dec 27"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17251/aadhar-mela-from-dec-27"
published_at: "2021-12-22T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2882fadc2d_images - 2021-12-22T073631.978.jpeg"
keywords: []
---

# ആധാര്‍ മേള ഡിസംബര്‍ 27 മുതല്‍

> **Lead Summary:** തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ആധാര്‍ മേള സംഘടിപ്പിക്കുന്നു.

## Article Content

തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ആധാര്‍ മേള സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 27 മുതല്‍ ജനുവരി ഒന്ന് വരെ സിവില്‍ സ്റ്റേഷനിലെ പോസ്‌റ്റോഫീസ് പരിസരത്താണ് മേള. പുതുതായി ആധാര്‍ എടുക്കല്‍, ബയോമെട്രിക് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഫോട്ടോ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിനും വിലാസം മാറ്റുന്നതിനും , നിലവിലെ വിവരങ്ങള്‍ തിരുത്തുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും മേളയില്‍ സൗകര്യം ലഭിക്കും. തപാല്‍ വകുപ്പിന്റെ വിവിധ പദ്ധതികളായ സുകന്യ സമൃദ്ധി യോജന, മറ്റ് സേവിങ്‌സുകള്‍, ഇന്‍ഷുറന്‍സ്, മൈക്രോ ഇന്‍ഷുറന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയില്‍ ലഭിക്കും.

തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും മേളയില്‍ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17251/aadhar-mela-from-dec-27)