---
title: "അലുമിനി മീറ്റും ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും മലബാർ ബിഎഡ് കോളേജിൽ നടന്നു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172520/peravoor"
published_at: "2023-12-27T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ba924a3510_IMG-20231227-WA0010.jpg"
keywords: []
---

# അലുമിനി മീറ്റും ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും മലബാർ ബിഎഡ് കോളേജിൽ നടന്നു

> **Lead Summary:** **പേരാവൂർ**: പേരാവൂർ മലബാർ ബി എഡ് കോളേജിൽ 'ലാ- മെമ്മോറിയ' എന്ന പേരിൽ അലുമിനി മീറ്റും ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും നടന്നു. 2014 -15 വർഷത്തിലെ ഫാ. മനോജ് ഒറ്റപ്പാക്കലിന്റെ സഹപാഠികളാണ് മീറ്റിന് നേതൃത്വം നൽകിയത്. തൊണ്ടിയിൽ സെൻറ് ജോൺസ് യു പി സ്കൂൾ പ്രധാന അധ്യാപകനും എഴുത്തുകാരനുമായ സോജൻ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: പേരാവൂർ മലബാർ ബി എഡ് കോളേജിൽ 'ലാ- മെമ്മോറിയ' എന്ന പേരിൽ അലുമിനി മീറ്റും ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും നടന്നു. 2014 -15 വർഷത്തിലെ ഫാ. മനോജ് ഒറ്റപ്പാക്കലിന്റെ സഹപാഠികളാണ് മീറ്റിന് നേതൃത്വം നൽകിയത്. തൊണ്ടിയിൽ സെൻറ് ജോൺസ് യു പി സ്കൂൾ പ്രധാന അധ്യാപകനും എഴുത്തുകാരനുമായ സോജൻ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഇന്ദു കെ മാത്യു അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ വത്സൻ മഠത്തിൽ മുഖ്യാഥിതിയായി. ഫാ.റിമൽ സി.ആന്റണി ഫാ. മനോജ് അനുസ്മരണ പ്രഭാഷണം നടത്തി. ജിക്സൺ പി ജോർജ്, സിസ്റ്റർ പ്രീതി, ഫാ.പോൾ കണ്ടത്തിൽ, മോഹനൻ എ സി, മീര തോമസ്, സിസ്റ്റർ കരോളിൻ, സുരേഷ് കെ തുടങ്ങിയവർ സംസാരിച്ചു. ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ സ്മരണയ്ക്കായി എല്ലാവർഷവും സംസ്ഥാനതല ക്ലെ മോഡലിംഗ് മത്സരം സംഘടിപ്പിക്കുന്നതിനുള്ള തുക കൈമാറ്റവും ചടങ്ങിൽ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172520/peravoor)