---
title: "കൈക്കൂലി വാങ്ങുന്നതിനിടെ സപ്ലൈ ഓഫീസർ വിജിലൻസ് പിടിയിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172565/arrested"
published_at: "2023-12-27T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bc65ed6207_Screenshot_20231227-114518_WhatsApp.jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടെ സപ്ലൈ ഓഫീസർ വിജിലൻസ് പിടിയിൽ 

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ താലൂക്ക് സപ്ലൈ ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. സപ്ലൈ ഓഫിസർ കാടാച്ചിറ സ്വദേശി പി.കെ. അനിൽ ആണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായത്.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ താലൂക്ക് സപ്ലൈ ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. സപ്ലൈ ഓഫിസർ കാടാച്ചിറ സ്വദേശി പി.കെ. അനിൽ ആണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായത്.

ഇരിക്കൂർ പെരുവളത്ത് പറമ്പ് സ്വദേശിയുടെ പരാതിയിൽ നടന്ന പരിശോധനയിലാണ് താലൂക്ക് സപ്ലൈ ഓഫിസർ പിടിയിലായത്. പരാതിക്കാരന് ബി.പി.എൽ കാർഡ് ആണ് ഉള്ളത്. സ്വന്തമായി കാർ ഉള്ളതിനാൽ ബി.പി.എൽ കാർഡിന് അർഹതയില്ല എന്നും പിഴയായി മൂന്ന് ലക്ഷം അടക്കണമെന്നും സപ്ലൈ ഓഫിസറായ അനിൽ ആവശ്യപ്പെട്ടിരിന്നു.

25,000 തന്നാൽ പിഴയിൽ നിന്നും ഒഴിവാക്കാമെന്നും പറഞ്ഞു. ഇതനുസരിച്ച് ആദ്യഘട്ടമായി ഡിസംബർ 20ന് 10,000 രൂപ നൽകുകയും ബി.പി.എൽ കാർഡ് എ.പി.എൽ ആക്കി നൽകുകയും ചെയ്തു. വീണ്ടും തുക ആവശ്യപ്പെട്ടതോടെ വിജിലൻസിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിയോടെ ഓഫിസിലെത്തി 5000 കൈമാറുമ്പോഴാണ് വിജിലൻസ് സംഘം പിടികൂടിയത്.

വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിൽ ഇൻസ്പെക്ടർ സുനിൽ കുമാർ, എസ് ഐ മാരായ ശ്രീജിത്ത് കോച്ചേരി, ഗിരീഷ്, നിജേഷ്, പ്രവീൺ, സീനിയർ സി പി ഒ മാരായ സുരേഷ് കുമാർ, ഹൈറേഷ്, വിജിൻ എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172565/arrested)