---
title: "36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ തന്നെ"
english_title: "The 36-day-old baby was killed by her own mother"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172604/the-36-day-old-baby-was-killed-by-her-own-mother"
published_at: "2023-12-27T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bd8fba905b_Screenshot_2023-12-27-13-22-15-25_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# 36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ തന്നെ

> **Lead Summary:** **തിരുവനന്തപുരം**: പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പോലീസ്. പോത്തൻകോട് മഞ്ഞമല സജി -സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ വളര്‍ത്താൻ നിവര്‍ത്തിയില്ലാതെ രോഗബാധിതയായ കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് അമ്മ സുരിത സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പോലീസ്. പോത്തൻകോട് മഞ്ഞമല സജി -സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ വളര്‍ത്താൻ നിവര്‍ത്തിയില്ലാതെ രോഗബാധിതയായ കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് അമ്മ സുരിത സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു.

'കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു'. അതിനാൽ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പോലീസിനോട് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.

അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ്  ആദ്യം പോത്തൻകോട് പോലീസിന് ലഭിച്ചത്. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റകൃത്യം തെളിഞ്ഞത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172604/the-36-day-old-baby-was-killed-by-her-own-mother)