---
title: "രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവം നടന്നു"
english_title: "Ramantali Muchilot Bhagavathy Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172632/ramantali-muchilot-bhagavathy-temple"
published_at: "2023-12-27T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bef5c201bd_Picsart_23-12-27_14-48-00-495.jpg"
keywords: []
---

# രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവം നടന്നു

> **Lead Summary:** **പയ്യന്നൂർ**:15 സംവത്സരങ്ങൾക്കു ശേഷം രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിൻെറ ഭാഗമായി ജൈവ പച്ചക്കറി കുമ്പളങ്ങ വിളവെടുപ്പ് ഉത്സവം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യന്നൂർ**:15 സംവത്സരങ്ങൾക്കു ശേഷം രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിൻെറ ഭാഗമായി ജൈവ പച്ചക്കറി കുമ്പളങ്ങ വിളവെടുപ്പ് ഉത്സവം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തു.

രാമന്തളി മുച്ചിലോട് ഭഗവതി ക്ഷേത്രം വനിതാ വേദി സെക്രട്ടറി സീമ എം.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ രാമന്തളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

രാമന്തളി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സുനിത എ വി, പെരുങ്കളിയാട്ടം ആഘോഷ കമ്മിറ്റി വർക്കിങ് ചെയർമാൻ പി പി ദാമോദരൻ, പെരുങ്കളിയാട്ടം ഭക്ഷണ കമ്മിറ്റി ചെയർമാൻ കെ പി ബാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

രാമന്തളി മുച്ചിലോട് ഭഗവതി ക്ഷേത്രം വനിതാ വേദി പ്രസിഡൻ്റ് ലീന പി ചടങ്ങിന് നന്ദി പറഞ്ഞു.കല്ലേറ്റുംകടവിൽ 50 സെൻ്റ് സ്ഥലത്താണ് വിളവെടുത്തത്. 2024 ജനുവരി 8,9,10,11തീയ്യതികളിലാണ് പെരുങ്കളിയാട്ടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172632/ramantali-muchilot-bhagavathy-temple)